Saturday, April 19, 2025 8:27 pm

വനിതാ ദിനാചരണം പ്രമാണിച്ച് ലൈഫ് ലൈനിൽ സൗജന്യ ക്യാൻസർ സ്ക്രീനിംഗ്

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി അടൂർ ലൈഫ് ലൈൻ ആശുപത്രി അടൂർ ഗൈനെക്കോളജി സൊസൈറ്റിയുമായി (FOGSI) സഹകരിച്ച് വനിതകൾക്കായി സെമിനാറും ഒരുമാസം നീണ്ടുനിൽക്കുന്ന ക്യാൻസർ സ്ക്രീനിംഗ് പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നു. മാർച്ച് എട്ടിന് പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. ലൈഫ് ലൈൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എസ് പാപ്പച്ചൻ അധ്യക്ഷത വഹിക്കും.

തുടർന്ന് നടക്കുന്ന സെമിനാറിൽ വനിതാ ആരോഗ്യം, കാൻസർ ജാഗ്രത, കാൻസർ – പ്രാരംഭ കണ്ടെത്തൽ സംബന്ധിച്ച വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളും ചർച്ചയും നടക്കും.  സീനിയർ കൺസൽട്ടന്റ് ഗൈനക്കോളജിസ്റ്റും അടൂർ FOGSI പ്രസിഡന്റുമായ ഡോ. ബി പ്രസന്ന കുമാരി, അടൂർ FOGSI സെക്രട്ടറിയും കൺസൽട്ടൻറ് ഫീറ്റൽ മെഡിസിൻ വിദഗ്ധയുമായ ഡോ.അനുസ്മിത ആൻഡ്രൂസ്, കൺസൾട്ടന്റ് ഗൈനെക്കോളജിസ്റ്റുമാരായ ഡോ.നിർപ്പിൻ ക്ളീറ്റസ്സ്, ഡോ.ജെസ്ന ഹസ്സൻ, കൺസൽറ്റന്റ് റേഡിയോളോജിസ്റ്റ്  ഡോ. അജി രാജൻ എന്നിവർ നേതൃത്വം നൽകും.

മാർച്ച് എട്ടുമുതൽ ഒരുമാസം ഗർഭാശയമുഖത്തെ (Cervix) കാൻസർ സ്ക്രീനിംഗ് (PAP smear) പൂർണ്ണമായും സൗജന്യമായിരിക്കും. ബ്രെസ്റ്റ്  കാൻസർ സ്ക്രീനിംഗ് (മാമ്മോഗ്രാം) 50% ഡിസ്കൗണ്ടിൽ ചെയ്തുകൊടുക്കുന്നതാണ്. ഗർഭാശയമുഖത്തെ കാൻസർ പ്രതിരോധിക്കാൻ ഒൻപതു മുതൽ 45 വയസ്സുവരെയുള്ളവർക്കായി HPV വാക്സിൻ 40% ഇളവോടെ നൽകും. കാൻസർ അവബോധം വർദ്ധിപ്പിക്കുകയും ജനങ്ങളെ, പ്രത്യേകിച്ചും വനിതകളെ, മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഉദ്ദേശിച്ചാണ് ഈ ആരോഗ്യപരിപാടികൾ സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നതിനു ബുക്ക് ചെയ്യുവാൻ 9188619307 എന്ന നമ്പറിൽ വിളിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്ന് സിപിഎം സംസ്ഥാന...

കോഴിക്കോടും മലപ്പുറത്തും എംഡിഎംഎയുമായി ആറ് യുവാക്കൾ യുവാക്കൾ പിടിയിൽ

0
കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തും എംഡിഎംഎയുമായി ആറ് യുവാക്കൾ പിടിയിൽ. മലപ്പുറം വേങ്ങരയിൽ...

നാളെ കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

0
തിരുവനന്തപുരം: നാളെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ...

കെട്ടിക്കിടക്കുന്ന 1.44 ലക്ഷം പെറ്റി-ക്രിമിനൽ കേസുകളിലെ നടപടികൾ ഒഴിവാക്കുന്നതിന് വേണ്ടി അതിവേഗ പെറ്റി കേസ്...

0
തിരുവനന്തപുരം: തലസ്ഥാനത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന 1.44 ലക്ഷം പെറ്റി-ക്രിമിനൽ കേസുകളിലെ നടപടികൾ...