അടൂർ: വിവിധ പ്രശ്നങ്ങളിൽ കൂടെ കടന്നു പോകുന്നവരെ കണ്ടെത്തി അവരെ സഹായിക്കുന്നതിൽ സഭയും സന്നദ്ധ സംഘടനകളും മുഖ്യപങ്കുവഹിക്കണമെന്നു രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ. മാർത്തോമ്മാ സഭ അടൂർ ഭദ്രാസന അധ്യക്ഷൻ മാത്യൂസ് മാർ സെറാഫിമിന്റെ ജന്മദിനത്തോടനുബന്ധിച്ചു ഭദ്രാസനതലത്തിൽ ആരംഭിച്ച സൗജന്യ ഡയാലിസിസ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടൂർ ജനറൽ ആശുപത്രിയിൽ നടത്തിവരുന്ന പ്രതിദിന പ്രഭാത ഭക്ഷണ വിതരണ പദ്ധതിയായ സ്നേഹ മന്നയുടെ വാർഷികം ഡൽഹി ഭദ്രാസന അധ്യക്ഷൻ സഖറിയാസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു. വികാരി ജനറൽമാരായ വെരി റവ. കെ.വി.ചെറിയാൻ, റവ. ടി.കെ.മാത്യു, ഭദ്രാസന സെക്രട്ടറി റവ. ബേബി ജോൺ, റവ. ബെനു ജോൺ, ജോഷി ജോസഫ്, ട്രസ്റ്റി അഡ്വ. ബിനു പി.രാജൻ, റവ. വർഗീസ് ജേക്കബ്, റവ. വർഗീസ് ജോൺ, റവ. അജി ചെറിയാൻ, ഡി.കെ.യേശുദാസ്, ജോൺസൺ വൈദ്യൻ, ലിജു മംഗലത്ത്, ജേക്കബ് മൈക്കിൾ എന്നിവർ പ്രസംഗിച്ചു.
ഭദ്രാസന സൺഡേ സ്കൂൾ ബാലകലോത്സവം മാത്യൂസ് മാർ സെറാഫിം ഉദ്ഘാടനം ചെയ്തു. ജോയൽ സുനിൽ മാത്യു അധ്യക്ഷത വഹിച്ചു. ഹന്ന എൽസ വർഗീസ്, അക്സ മറിയം മാത്യു, കെസിയ ഫിലോമോൻ, അനഘ വി.ഷൈജു, ഏയ്സൽ മേരി കുര്യൻ, റവ.വർഗീസ് ജോൺ, തോമസ് മാത്യു, ഷാജി തോമസ്, ഡി.കെ.യേശുദാസൻ, ജോസഫ് വർഗീസ്, ബെൻസൺ ജേക്കബ്, ജോൺകുട്ടി, ഫിലിപ്പ് വർഗീസ്, എന്നിവർ പ്രസംഗിച്ചു. സൗജന്യ ഡയാലിസിസ് പദ്ധതിയിൽ പ്രതിദിനം പത്തു പേർക്കു സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുമെന്നും സ്നേഹ മന്ന പ്രഭാത ഭക്ഷണ പദ്ധതി ഭദ്രാസനത്തിലെ മറ്റ് സർക്കാർ ആശുപത്രികളിലും ആരംഭിക്കുമെന്നും മാത്യൂസ് മാർ സെറാഫിം, ഭദ്രാസന സെക്രട്ടറി റവ. ബേബി ജോൺ ട്രസ്റ്റി അഡ്വ. ബിനു പി.രാജൻ എന്നിവർ പറഞ്ഞു.