ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ നാലു മാസത്തിനു മുകളില്‍ പ്രായമുളള പശുക്കള്‍ക്കും എരുമകള്‍ക്കും മൃഗസംരക്ഷണ വകുപ്പ് സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നു. നവംബര്‍ 3 വരെ നീണ്ടു നില്‍ക്കുന്ന ഈ കുളമ്പുരോഗ നിവാരണ യജ്ഞക്കാലയളവില്‍ മൃഗസംരക്ഷണ വകുപ്പില്‍ നിന്നും ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ വീടുകളില്‍ എത്തി ഉരുക്കള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതാണ്. എല്ലാ കര്‍ഷകരും തങ്ങളുടെ പശുക്കളെയും എരുമകളെയും ഈ കാലയളവില്‍ കുളമ്പുരോഗത്തിനെതിരായുള്ള സൗജന്യ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടുക.
സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്
RECENT NEWS
Advertisment