ആലപ്പുഴ: ആലപ്പുഴയിലെയും പരിസര പ്രദേശങ്ങളിലും ജനങ്ങൾക്ക് വിദഗ്ദ്ധ മെഡിക്കൽ സേവനങ്ങൾ പ്രദാനം ചെയ്യുന്നതിനായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ ആരംഭിച്ച ബിലീവേഴ്സ് മെഡിക്കൽ സെന്ററിൽ ഓട്ടോറിക്ഷാ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആലപ്പുഴ മുനിസിപ്പാലിറ്റി സ്റ്റേഡിയം വാർഡ് കൗൺസിലർ അജീഷ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബിലീവേഴ്സ് മെഡിക്കൽ സെൻറർ മെഡിക്കൽ സൂപ്രണ്ട് പ്രൊഫ. ഡോ. ഗിരിജ മോഹൻ അധ്യക്ഷത വഹിച്ചു. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ അവിരാ ചാക്കോ ആമുഖ പ്രസംഗം നടത്തിയ ഉദ്ഘാടന ചടങ്ങിൽ മെഡിക്കൽ സോഷ്യൽ വർക്കർ ബിച്ചു പി ബാബു, ബിലീവേഴ്സ് മെഡിക്കൽ സെൻറർ മെഡിക്കൽ ഇൻ ചാർജ് ഡോ. ദീപ്തി, തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റോസി മാർസൽ, ഫിനാൻസ് മാനേജർ ദീപ, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ പ്രതിനിധി വിനയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ നഗരത്തിലെ വിവിധ സ്റ്റാൻഡുകളിൽ നിന്നായി 250ൽ അധികം ഓട്ടോറിക്ഷാ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ആണ് പ്രസ്തുത മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തത്. പത്തോളം ഡോക്ടർമാരും പതിനഞ്ചോളം നഴ്സുമാരും ഉൾപ്പെടുന്ന മെഡിക്കൽ ടീം ക്യാമ്പിന് നേതൃത്വം നൽകി. നിർധന രോഗികൾക്ക് ചികിത്സാ ഇളവുകൾ നൽകുന്ന ബിലീവേഴ്സ് കാരുണ്യ സ്പർശം ( BKS ) കാർഡ് ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് വിതരണം ചെയ്തു. ഒ പി, ലാബ്, എക്സ് റേ, ഇ സി ജി, എക്കോ, ടി എം ടി, യു എസ് ജി, ഡേ കെയർ സേവനങ്ങൾ ലഭ്യമായ ബിലീവേഴ്സ് മെഡിക്കൽ സെൻ്ററിൻ്റെ പ്രവർത്തന സമയം രാവിലെ 8 മുതൽ വൈകിട്ട് 8 വരെയാണ്. ബുക്കിംഗ് സേവനങ്ങൾക്കായി 0477 225000 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.