Tuesday, May 13, 2025 6:13 pm

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സൗജന്യ മൊബൈല്‍ ഫോണ്‍ ടെക്നോളജി, വീഡിയോ എഡിറ്റിംഗ് പരിശീലനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ മൊബൈല്‍ ഫോണ്‍ ടെക്നോളജി, വീഡിയോ എഡിറ്റിംഗ് എന്നിവയില്‍ യഥാക്രമം തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ സൗജന്യ പരിശീലനം. പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേക്ക് തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി രൂപകൽപ്പന ചെയ്ത ഈ പ്രോഗ്രാമുകൾ, സംസ്ഥാന സർക്കാരിൻ്റെ സൈനിക ക്ഷേമ വകുപ്പാണ് സ്പോൺസർ ചെയ്യുന്നത്. ഓഫ്‌ലൈനായി നടത്തുന്ന ഈ പ്രോഗ്രാമുകളുടെ ദൈർഘ്യം ഒരു മാസമാണ്. താത്പര്യമുള്ളവർ [email protected] എന്ന ഈമെയില്‍ വിലാസത്തിൽ നിങ്ങളുടെ ബയോഡാറ്റ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് +91 95 671 26304, 471 2304 980 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ഇതോടൊപ്പം, ഐ.ടി. രംഗത്ത് മികച്ച തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിത്ത് എ.ഐ., റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍, ഫ്‌ളട്ടര്‍ ഡെവലപ്പർ തുടങ്ങി നിലവിൽ തൊഴിലവസരങ്ങൾ ഏറെയുള്ള വിവിധ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകളിലേക്കും ഇപ്പോൾ പ്രവേശനം ആരംഭിച്ചിരിക്കുന്നു. അക്കാദമിയുടെ പത്താം വാര്‍ഷികം പ്രമാണിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആശ്രിതര്‍ക്കും പ്രത്യേക സ്കോളർഷിപ്പോടെ നൈപുണ്യ പരിശീലനം നേടാം. നിലവിൽ ലഭ്യമായ പ്രോഗ്രാമുകളെക്കുറിച്ച് കൂടുതലറിയാൻ https://ictkerala.org/open-courses എന്ന പേജ് സന്ദർശിക്കുക. വിശദവിവരങ്ങൾക്ക്: +91 75 940 51437.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി ; യാത്രക്കാരെ മാറ്റി

0
കൊൽക്കത്ത: കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി....

കേന്ദ്ര സർക്കാർ – മൈ ഭാരത് സിവിൽ ഡിഫൻസ് വോളണ്ടിയർ രജിസ്ട്രേഷൻ ആരംഭിച്ചു

0
മൈ ഭാരത്,യുവജന കാര്യ കായിക മന്ത്രാലയം, ഗവൺമെൻറ് ഓഫ് ഇന്ത്യ ,...

കെപിസിസി അധ്യക്ഷനാക്കിയത് കത്തോലിക്ക സഭയല്ലെന്ന് സണ്ണി ജോസഫ്

0
തിരുവനന്തപുരം: തന്നെ കെപിസിസി അധ്യക്ഷനാക്കിയത് കത്തോലിക്ക സഭയല്ലെന്ന് സണ്ണി ജോസഫ്. പാർട്ടിക്കുള്ളിലെ...

വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ ശിക്ഷിച്ച് കോടതി

0
കോഴിക്കോട്: വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ ശിക്ഷിച്ച് കോടതി. കോഴിക്കോട്...