ആലപ്പുഴ : സൗജന്യ ഓണ്‍ലൈന്‍ പി.എസ്.സി. പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. കായംകുളം ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗത്തിനായി പ്രയത്നിക്കുന്നവര്‍ക്ക് സുവര്‍ണ അവസരമാണിത്.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 25നകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോണ്‍ : 0479 2442502, 9946055244, 8848762578. രജിസ്റ്റര്‍ ലിങ്ക്: http://rb.gy/fpebyu വഴിയും അപേക്ഷിക്കാം.