പത്തനംതിട്ട : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരു സ്വാതന്ത്ര്യസമര സേനാനിയെയും മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനികളുടെ ഭാര്യമാരായ അഞ്ച് പേരേയുമാണ് ആദരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനി കോഴഞ്ചേരി ഈസ്റ്റ് ശ്യാം നിവാസില്‍ പി.സി. പൊന്നമ്മയെ(94) ഓഗസ്റ്റ് ഒന്നിന് രാവിലെ 11ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ആദരിക്കും.
ജൂലൈ 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് സ്വാതന്ത്ര്യസമര സേനാനി അടൂര്‍ പള്ളിക്കല്‍ ആനയടി പുതുവ വീട്ടില്‍ കരുണാകരന്‍ പിള്ളയുടെ ഭാര്യ എസ്. പ്രസന്നയെ(68) അടൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ എ. തുളസീധരന്‍പിള്ള ആദരിക്കും. 27ന് ഉച്ചകഴിഞ്ഞ് 2.30ന് സ്വാതന്ത്ര്യസമര സേനാനി തിരുവല്ല പാലിയേക്കര പടിഞ്ഞാറേ കൊട്ടാരത്തില്‍ ഇ. കേരള വര്‍മ്മ രാജയുടെ ഭാര്യ സരോജിനി തമ്പുരാട്ടിയെ(96) അഡ്വ. മാത്യു റ്റി തോമസ് എംഎല്‍എ ആദരിക്കും.
ജൂലൈ 28ന് ഉച്ചയ്ക്ക് 12ന് സ്വാതന്ത്ര്യസമര സേനാനി മല്ലപ്പള്ളി കീഴ്‌വായ്പൂര് വൈക്കത്ത് വീട്ടില്‍ രാഘവന്‍പിള്ളയുടെ ഭാര്യ ദേവകി അമ്മയെ(98) അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ആദരിക്കും. ഓഗസ്റ്റ് രണ്ടിന് രാവിലെ 11ന് സ്വാതന്ത്ര്യസമര സേനാനി പുറമറ്റം ഓലശേരില്‍ വീട്ടില്‍ ഇടിക്കുള ഉമ്മന്റെ ഭാര്യ റേച്ചല്‍ ഉമ്മനെ(99) തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദീന്‍ ആദരിക്കും. ഓഗസ്റ്റ് മൂന്നിന് വൈകുന്നേരം നാലിന് സ്വാതന്ത്ര്യസമര സേനാനി ആറന്‍മുള പരമൂട്ടില്‍ ഹൗസില്‍ ടി.എന്‍ പദ്മനാഭപിള്ളയുടെ ഭാര്യ ഗൗരിയമ്മ വനജാക്ഷിയമ്മയെ(96) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആദരിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033