കരുനാഗപ്പള്ളി : കലാകാരനു ഭയരഹിതമായി പറയാൻ കഴിയുമ്പോഴാണ് ആവിഷ്കാരസ്വാതന്ത്ര്യത്തിന് അർഥമുണ്ടാകുന്നതെന്ന് സംവിധായകൻ ബ്ലെസി. കരുനാഗപ്പള്ളിയിൽ നടക്കുന്ന സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആടുജീവിതം എന്ന സിനിമയ്ക്ക് സെൻസർ ബോർഡ് ആദ്യം എ സർട്ടിഫിക്കറ്റാണ് നൽകിയത്. സിനിമയിൽ പൃഥ്വിരാജ് നഗ്നനായി പ്രത്യക്ഷപ്പെടുന്നു എന്നതാണ് അതിനു കാരണമായി പറഞ്ഞത്. അതു നഗ്നതയായി തോന്നിയോ എന്ന് അവരോടു ചോദിച്ചിട്ടാണ് അവിടെനിന്ന് ഇറങ്ങിപ്പോയത്. പിന്നീട് സെൻട്രൽ ബോർഡിനെ സമീപിച്ചശേഷമാണ് അതിൽ മാറ്റമുണ്ടായതെന്നും ബ്ലെസി പറഞ്ഞു. ഷഹീറാ നസീർ മോഡറേറ്ററായിരുന്നു.
സഖറിയ, സുനിൽ പി.ഇളയിടം, സന്തോഷ് ഏച്ചിക്കാനം, സി.പി. ജോൺ, കെ. സോമപ്രസാദ്, മധുനായർ ന്യൂയോർക്ക്, വിമൽ റോയി, ജ്യോതിലാൽ, ഡോ. ശങ്കർ മഹാദേവൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംവദിച്ചു. സമാപനദിവസമായ ഞായറാഴ്ച വി.ആർ. സുധീഷ്, പ്രഭാവർമ്മ, പി.കെ. പാറക്കടവ്, എം.ബി. മിനി, രാജീവ് ആലുങ്കൽ, കല്പറ്റ നാരായണൻ, ജി.ആർ. ഇന്ദുഗോപൻ, നടൻ വിജയരാഘവൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംവദിക്കും. വൈകീട്ട് 6.30-ന് അവാർഡ് സമർപ്പണം. തുടർന്ന് സംഗീതസായാഹ്നവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.