ഇടുക്കി: കമ്പംമെട്ടിനടുത്ത് ശാന്തിപുരത്ത് സുഹൃത്തുക്കൾ തമ്മിലുള്ള വഴക്കിനിടെ ഒരാൾക്ക് വെടിയേറ്റു. തണ്ണിപ്പാറ സ്വദേശി ഉല്ലാസിന്റെ ഇരുകാലുകൾക്കുമാണ് വെടിയേറ്റത്. ഇയാളുടെ സുഹൃത്തായ ചക്രപാണി സന്തോഷാണ് വെടിവച്ചതെന്നാണ് പോലീസ് പറയുന്നത്. ചക്രപാണിക്കെതിരെ തോക്ക് കൈവശം വച്ചതിന് മുൻപും കേസുണ്ട്. ഉല്ലാസിനെ ഇപ്പോൾ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്കായി കയറ്റിയിരിക്കുകയാണ്. പോലീസ് ചക്രപാണിക്കായുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
ഇടുക്കിയില്‍ സുഹൃത്തുക്കള്‍ തമ്മിൽ വഴക്ക് : ഒരാള്‍ക്ക് വെടിയേറ്റു
RECENT NEWS
Advertisment