ഓസ്‌ട്രേലിയ : ജീവനുള്ള വിഷപാമ്പിനെ വിഴുങ്ങിയ തവളയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. വിഷപ്പാമ്പുകളിലൊന്നായ കോസ്റ്റല്‍ തായ്പാനെ വിഴുങ്ങുന്ന പച്ചത്തവളയാണിപ്പോള്‍ താരം. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലെ ടൗണ്‍സ് വില്ലെയിലാണ് സംഭവം. ടൗണ്‍സ് വില്ലെയിലെ വീട്ടില്‍ വിഷപ്പാമ്പിനെ കണ്ടെന്ന് വിവരം അനുസരിച്ച് പാമ്പു പിടിത്ത വിദഗ്ധനായ ജാമി ചാപല്‍ പുറപ്പെട്ടു.
എന്നാല്‍ എന്നാല്‍ പാതി വഴിയെത്തിയപ്പോഴേക്കും വിഷപ്പാമ്പിനെ തവള വിഴുങ്ങിത്തുടങ്ങിയെന്ന് വീട്ടുകാര്‍ അറിയിച്ചു. ജാമി ചാപല്‍ അവിടെയെത്തിയപ്പോഴേക്കും 20-25 സെന്റീമീറ്റര്‍ നീളമുള്ള കോസ്റ്റല്‍ തായ്പാന്‍ പാമ്പിന്റെ തല മാത്രമാണ് കാണാനുണ്ടായിരുന്നത്. ആ സമയത്തും പാമ്പിന് ജീവനുണ്ടായിരുന്നു.