Sunday, July 6, 2025 7:38 am

സന്നിധാനത്ത് ജലമെത്തിക്കാൻ കുന്നാർ ഡാമിൽനിന്ന് ഒരു പൈപ്പ് ലൈൻ കൂടി : ദേവസ്വം ബോർഡ് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

ശബരിമല: ശബരിമല സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്നതിനായി കുന്നാർ ഡാമിൽ നിന്ന് ഒരു പൈപ്പ് ലൈൻ കൂടി സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് പറഞ്ഞു. കുന്നാർ ഡാം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുന്നാർ ഡാമിൽനിന്ന് ശുദ്ധജലമെത്തിക്കുന്നതിനായി രണ്ടു പൈപ്പ് ലൈനുകളാണ് സന്നിധാനത്തേക്ക് ഉണ്ടായിരുന്നത്. 2018ലെ പ്രളയത്തിൽ ഇതിലൊന്ന് തകർന്നുപോയിരുന്നു. ജലവിതരണം സുഗമമാക്കാനായി ഒരു പൈപ്പ് ലൈൻ കൂടി സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ അനുമതിക്കായുള്ള നടപടി തുടരുകയാണ്. കുന്നാർ ഡാമിൽനിന്ന് ജലം എത്തിക്കാൻ സർക്കാർ എല്ലാ സഹായവും നൽകാമെന്ന് ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

സന്നിധാനത്ത് കുടിവെള്ളം എത്തിക്കുന്നതിനായി 1953ലാണ് കുന്നാർ ഡാം കമ്മീഷൻ ചെയ്തത്. സന്നിധാനത്തിന് എട്ടു കിലോമീറ്റർ അകലെ പെരിയാർ കടുവ സങ്കേതത്തിനുള്ളിലാണ് ഡാം സ്ഥിതിചെയ്യുന്നത്. മലമുകളിൽനിന്നുള്ള ജലം ഡാം കെട്ടി പൈപ്പ് മുഖേനയാണ് സന്നിധാനത്തേക്ക് എത്തിക്കുന്നത്. വൈദ്യുതിയോ മോട്ടോറോ ഉപയോഗിക്കാതെ ഗുരുത്വകർഷണബലത്താലാണ് വെള്ളം സന്നിധാനത്തെ പാണ്ടിത്താവളത്തുള്ള ജലസംഭരണികളിൽ എത്തുന്നത്. ഇവിടെനിന്നാണ് വിവിധയിടങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. വനത്തിനുള്ളിലൂടെ കാൽനടയായേ ഡാമിൽ എത്താനാകൂ. പൊതുജനങ്ങൾക്ക് ഇവിടേക്ക് പ്രവേശനമില്ല. പോലീസും വനംവകുപ്പും കനത്ത സുരക്ഷയാണ് ഡാമിൽ ഒരുക്കിയിട്ടുള്ളത്. കുന്നാർ ഡാമിലെ ജലവിതരണസംവിധാനങ്ങളുടെ പ്രവർത്തനം ദേവസ്വം പ്രസിഡന്റും എൻജിനീയർമാരും വിലയിരുത്തി. ദേവസ്വം എക്‌സിക്യൂട്ടീവ് എൻജിനീയർ സി. ശ്യാമപ്രസാദ്, ഇലക്ട്രിക്കൽ എക്‌സിക്യൂട്ടീവ് എൻജിനീയർ വി. രാജേഷ് മോഹൻ, എ.ഇ.ഒ. ശ്രീനിവാസൻ നമ്പൂതിരി എന്നിവർ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബീഹാ​റി​ൽ മു​ഹ​റം ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ഒ​രാ​ൾ ഷോ​ക്കേ​റ്റ് മ​രി​ച്ചു ; 24 പേ​ർ​ക്ക് പ​രി​ക്ക്

0
പാ​റ്റ്ന: മു​ഹ​റം ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ഷോ​ക്കേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. ബീഹാ​റി​ലെ ദ​ർ​ഭം​ഗ ജി​ല്ല​യി​ൽ...

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിലെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടർക്ക് സർക്കാർ നിർദേശം

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിലെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടർക്ക്...

തെ​ലു​ങ്കാ​നയിലെ മ​രു​ന്നു​നി​ർ​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 40 ആ​യി

0
ഹെെ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ പാ​സ​മൈ​ലാ​ര​ത്ത് മ​രു​ന്നു​നി​ർ​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 40...

അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 43 ആ​യി

0
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 43 ആ​യി....