ബീഹാര്‍ : വിവാഹശേഷം പഠനം ഉപേക്ഷിക്കുന്ന സ്ത്രീകൾക്ക് ഒരു ഉത്തമ മാതൃകയായി മാറിയിരിക്കുകയാണ് രുക്മിണി. പ്രസവം കഴിഞ്ഞയുടൻ ബോർഡ് പരീക്ഷ എഴുതാനെത്തിയ 22 കാരിയുടെ കഥ ഇപ്പോൾ വൈറലാവുകയാണ്. ബങ്ക ജില്ലയിൽ നിന്നുള്ള രുക്മിണി കുമാരി(22) എന്ന യുവതിയാണ് ലേബർ റൂമിൽ നിന്നും പരീക്ഷാ ഹാളിലേക്ക് എത്തിയത്. ചൊവ്വാഴ്ച രാത്രിയോടെ പ്രസവ വേദന അനുഭവപ്പെട്ട രുക്മിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ ഒരു ആൺകുഞ്ഞിന് ജനം നൽകി. തനിക്ക് പരീക്ഷയുണ്ടെന്നും പോകാൻ അനുവദിക്കണമെന്നും ഡോക്ടറോട് ആവശ്യപ്പെട്ടു.
പ്രസവം കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷം ഡോക്ടർമാരുടെയും കുടുംബാംഗങ്ങളുടെയും അനുമതിയോടെ ആംബുലൻസിൽ രുക്മിണി പരീക്ഷാകേന്ദ്രത്തിൽ എത്തി. ചൊവ്വാഴ്ച കണക്ക് പരീക്ഷ എഴുതുമ്പോൾ മുതൽ തനിക്ക് അസ്വസ്ഥതകൾ ഉണ്ടായിരുന്നു. അടുത്ത ദിവസം നടക്കാനിരുന്ന സയൻസ് പേപ്പറിനെ കുറിച്ചായി അടുത്ത ടെൻഷൻ. മകൻ നന്നായി പഠിച്ച് വളർന്ന് മാർക്ക് നേടണമെന്നാണ് എന്‍റെ ആഗ്രഹമെന്നും നാളെ അവന് മുന്നിൽ ഞാൻ ഒരു മാതൃകയായി വരണമെങ്കിൽ എന്റെ പഠനത്തിൽ ഞാനും ശ്രദ്ധിക്കണമെന്നും രുക്മിണി പറഞ്ഞു. സ്ത്രീ വിദ്യാഭ്യാസ രംഗത്ത് സർക്കാർ നടത്തുന്ന ഇടപെടലുകളുടെ ഫലമാണ് ഈ സംഭവം തെളിയിക്കുന്നതെന്നും പട്ടികജാതി വിഭാഗത്തിൽപ്പെട്ട രുക്മിണി എല്ലാവർക്കും പ്രചോദനമായി മാറിയെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ പവൻകുമാർ പറഞ്ഞു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.