Sunday, May 4, 2025 10:37 pm

വാഴക്കൃഷി ചെയ്യുമ്പോൾ ഇവ ശ്രദ്ധിച്ചാൽ നല്ല വിളവ് ലഭിക്കും

For full experience, Download our mobile application:
Get it on Google Play

കുറച്ചു വാഴച്ചെടികളെങ്കിലും ഇല്ലാത്ത വീട്ടുപറമ്പുണ്ടാവില്ല എന്ന് തന്നെ പറയാം. വാഴക്കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വാഴകൃഷിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. മണ്ണിന്‍റെ ഘടന, സൂര്യപ്രകാശം എന്നിവക്കൊപ്പം നനസൗകര്യം, നീർവാർച്ച, എന്നിവ കൂടി പരിഗണിച്ചാകണം സ്ഥലം കണ്ടെത്തേണ്ടത്. പ്രളയം, കൊടുങ്കാറ്റ്, വരൾച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് മുൻകരുതൽ എടുത്തുകൊണ്ടു മാത്രമേ ഇനി കൃഷി ചെയ്യാനാവൂ. അതിനാൽ അതിവേഗം വെള്ളക്കെട്ടുണ്ടാകുന്ന പറമ്പുകൾ ഒഴിവാക്കുക, കൂനകളെടുത്തു വാഴ നടുക എന്നിവയൊക്കെ ചെയ്യാം.

കീടാക്രമണമാണ് മറ്റൊരു വെല്ലുവിളി ; വാഴക്കൃഷി നേരിടുന്ന രോഗങ്ങളായ പിണ്ടിചീയൽ, കുഴിപ്പുള്ളി, എന്നിവയ്ക്കുള്ള പ്രതിരോധ നടപടി എടുക്കണം. സ്ക്ലിറോഷ്യം റോൾഫസി എന്ന കുമിൾമൂലമുണ്ടാകുന്ന പിണ്ടിചീയൽ ബാധിച്ച വാഴയുടെ പിണ്ടി ചീഞ്ഞ് ഒടിയുന്നു. പിറ്റിംഗ് ഡിസീസ് അല്ലെങ്കിൽ കുഴിപ്പുള്ളിരോഗം ബാധിച്ചാല്‍ മൂപ്പെത്തിയ കായ്കളിൽ കുഴിഞ്ഞ പുള്ളികളുണ്ടാവുകയും കാഴ്ചഭംഗി നഷ്ടപ്പെട്ട കായകൾ വിറ്റഴിക്കാൻ സാധിക്കാതെ വരികയും ചെയ്യും. ഫ്യൂസേറിയം വാട്ടമാണ് വാഴയിൽ കണ്ടുവരുന്ന മറ്റൊരു രോഗം. ശാസ്ത്രീയ രീതികൾ അവലംബിച്ച്‌ ചെയ്താൽ വാഴക്കൃഷി ആദായകരമാക്കാം പ്രത്യേകിച്ച് നേന്ത്രൻ വാഴ. വിത്തുമുതൽ വിളവുവരെയുള്ള പരിചരണമുറകളുണ്ട്‌.

സാധാരണയായി മിക്ക കർഷകരും നടീലിനായി തെരഞ്ഞെടുക്കുന്നത് കന്നുകൾ തന്നെയാണ്. മൂന്നോ നാലോ മാസം പ്രായമുള്ളതും 700-1000 ഗ്രാമുള്ളതും 35-45 സെന്റി മീറ്റർ ചുറ്റളവുള്ളതുമായ കന്നുകളാണ് നടീലിന് നല്ലത്. കന്നുകൾ തെരഞ്ഞെടുക്കുംമുമ്പ്‌ രോഗപ്രതിരോധശേഷി, മാതൃവാഴയിലെ കുലയുടെ തൂക്കം, ഗുണമേന്മ എന്നിവ ഉറപ്പുവരുത്തണം. തെരഞ്ഞെടുത്ത കന്നുകൾ 15-20 സെന്റി മീറ്റർ നിലനിർത്തി ബാക്കിഭാഗം മുറിച്ചുമാറ്റണം. കേടുവന്ന മാണ ഭാഗങ്ങളും പാർശ്വ മുകുളങ്ങളും നീക്കംചെയ്ത് ചാണക ലായനിയിൽ മുക്കി 3-4 ദിവസം വെയിലത്തുണക്കി തണലിൽ സൂക്ഷിക്കാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് കെ.പി.സി.സിയുടെ സംവിധാൻ ബച്ഛാവോ റാലി ; ജില്ലയിൽ നിന്നും മൂവായിരം കോൺഗ്രസ് പ്രവർത്തകർ...

0
പത്തനംതിട്ട : നരേന്ദ്രമോഡി സർക്കാരിന്റെ ഭരണഘടനാ ലംഘനങ്ങൾക്കും പ്രതികാര രാഷ്ട്രീയത്തിനുമെതിരെ കെ.പി.സി.സി...

രണ്ട് പേരെ കുത്തിപരിക്കേൽപ്പിച്ച് ഒളിവിൽ പോയ സഹോദരങ്ങൾ പിടിയിൽ

0
കാസർകോട്: കാസര്‍കോട് കാഞ്ഞിരത്തുങ്കാല്‍ കുറത്തിക്കുണ്ടില്‍ പോലീസുകാരനെ അടക്കം രണ്ട് പേരെ കുത്തിപരിക്കേൽപ്പിച്ച്...

വർണങ്ങൾ വാരിവിതറി തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിന് തുടക്കം

0
തൃശൂർ: വർണങ്ങൾ വാരിവിതറി തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിന് തുടക്കം. തിരുവമ്പാടിയാണ്...

പുതിയ പാചക വാതകസിലിണ്ടര്‍ ഘടിപ്പിച്ച ശേഷം സ്റ്റൗ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് വീടിന്റെ ഒരുഭാഗം തകര്‍ന്നു

0
ചേര്‍ത്തല: പുതിയ പാചക വാതകസിലിണ്ടര്‍ ഘടിപ്പിച്ച ശേഷം സ്റ്റൗ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച്...