തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 30 പൈസയുമാണ് വെള്ളിയാഴ്ച കൂട്ടിയത്. വില കൂടിയതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ഒരു ലിറ്ററിന് വില 96.81 രൂപയും ഡീസല്‍ 92.11 രൂപയുമായി. പെട്രോളിന് 94.86 രൂപയും ഡീസലിന് 90ഉം ആണ് കൊച്ചിയിലെ വില. ഈ വര്‍ഷം മാത്രം പെട്രോള്‍ -ഡീസല്‍ വില ഉയര്‍ത്തുന്നത് ഇത് 44ാം തവണയാണ്. രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന് 100 കടന്നിരുന്നു. ലോക്ഡൗണിന്റെ സാഹചര്യത്തില്‍ ഇന്ധനവില വര്‍ധന സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലാക്കും. കൂടാതെ അവശ്യവസ്തുക്കളുടെ വിലവര്‍ധനക്കും കാരണമാകും.
കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ് ; പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 30 പൈസയും കൂട്ടി
RECENT NEWS
Advertisment