Tuesday, May 13, 2025 12:22 pm

ഏപ്രില്‍ 1 മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വിലകൂടും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഏപ്രില്‍ ഒന്നു മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വിലകൂടും. ഭരണത്തിന്റെ മികവില്‍ മലയാളികളുടെ അടുപ്പില്‍ പൂച്ച പെറ്റ് കിടക്കും. ജനക്ഷേമം മറന്ന് ഖജനാവ് നിറയ്ക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുന്നതാണ് കാരണം. കേന്ദ്ര, സംസ്ഥാന ബജറ്റുകളില്‍ പ്രഖ്യാപിച്ച നികുതി,സെസ് എന്നിവ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാവുന്നതോടെ ജീവിതം ദുസഹമാവും. ഇന്ധനത്തിനും വാഹനങ്ങള്‍ക്കും വീടിനും മരുന്നിനും വെള്ളത്തിനും മദ്യത്തിനും വൈദ്യുതിക്കും വിലകൂടും. ഇന്ധന വില 2രൂപ കൂടുന്നതോടെ വിപണിയില്‍ വന്‍ വിലക്കയറ്റമുണ്ടാവും. ചുരുക്കത്തില്‍ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസഹമാവും.

പെട്രോളിനും ഡീസലിനും നിരക്കുയരുന്നത് ചരക്ക് ഗതാഗത ചെലവ് കൂട്ടും. അതുവഴി സാധനങ്ങളുടെ വില കുതിച്ചു കയറും. വെള്ളക്കരം കിലോലിറ്ററിന് 10 രൂപയുടെ വര്‍ദ്ധന ഇതിനകം നിലവില്‍വന്നു. വൈദ്യുതി തീരുവയിലും ഉടന്‍ മാറ്റം വരും. വിപണി മൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം അനുസരിച്ച് ഭൂമിയുടെ ന്യായവില 20%വര്‍ദ്ധിക്കും. ഉയര്‍ന്ന വിപണിമൂല്യമുള്ളിടത്ത് വര്‍ദ്ധന30% വരെയാകാം. ഇതനുസരിച്ച് രജിസ്‌ട്രേഷന്‍ ഫീസിലും വര്‍ദ്ധനയുണ്ടാകും. തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനികുതി 5% ഏപ്രില്‍ മുതല്‍ വര്‍ദ്ധിപ്പിക്കും.

കൂടാതെ കോര്‍ട്ട് ഫീ സ്റ്റാംപ്,ഫ്‌ളാറ്റുകളുടെ മുദ്രപ്പത്ര വില എന്നിവയും കൂട്ടും. രജിസ്ട്രേഷന് ഇ-സ്റ്റാമ്പിംഗ് നിര്‍ബന്ധമാക്കും. കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ഫീസും വര്‍ദ്ധിക്കും. മരുന്നുകളുടെ മൊത്തവില സൂചികയില്‍ വര്‍ഷം തോറും 12.12%വരെ വര്‍ദ്ധനവിന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് ഈ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ 900ത്തോളം മരുന്നുകളുണ്ടാക്കാന്‍ ഉപയോഗിക്കുന്ന 384 മോളിക്യൂളുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനയുണ്ടാകും. ഇതോടെ ജീവന്‍രക്ഷാ മരുന്നുകള്‍, വേദനസംഹാരികള്‍, ഹൃദ്രോഗരമരുന്നുകള്‍, ആന്റിബയോട്ടിക്‌സ്, രോഗപകര്‍ച്ചാ പ്രതിരോധമരുന്നുകള്‍ എന്നിവയുടെ വിലകൂടും. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി ജീവന്‍രക്ഷാമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ അത്തരം മരുന്നുകളുടെ വില വര്‍ദ്ധന 2% ആയി പരിമിതപ്പെടുത്തും.

മറ്റ് മരുന്നുകളുടെ വില കുത്തനെ ഉയരുന്ന സാഹചര്യമുണ്ടാകും. ഇറക്കുമതി ചെയ്ത ആഡംബരകാറുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങളും ഈടാക്കുന്ന കസ്റ്റംസ്ഡ്യൂട്ടി 60 ശതമാനത്തില്‍ നിന്ന് 70 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത് ഏപ്രില്‍ മുതല്‍ നടപ്പാകുന്നതോടെ വാഹനങ്ങളുടെ വില ഉയര്‍ത്തും. ഇതോടൊപ്പം വാഹനങ്ങളില്‍ തത്സമയം മലനീകരണം പരിശോധിക്കുന്ന ഓണ്‍ ബോര്‍ഡ് ഡയഗ്നോസ്റ്റിക് എന്ന ഉപകരണം ഘടിപ്പിക്കേണ്ടതുണ്ട്. ഇതിനാല്‍ വാഹനങ്ങള്‍ക്ക് 10,000രൂപ മുതല്‍ 30,000 രൂപ വരെ വില വര്‍ദ്ധിക്കും. എന്‍ട്രി ലെവല്‍ സ്‌കൂട്ടറുകള്‍ക്ക് 2500രൂപ കൂടും. സംസ്ഥാന ബജറ്റ് അനുസരിച്ച് 5ലക്ഷംരൂപ വരെവിലയുള്ള വാഹനങ്ങള്‍ക്ക് 1%, 5ലക്ഷം മുതല്‍ 15ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് 2%,1 5ലക്ഷം മുതല്‍ 20ലക്ഷം വരെയും, 20 ലക്ഷം മുതല്‍ 30ലക്ഷംവരെയും അതിനുമുകളിലും 1%വീതമാണ് നികുതി വര്‍ദ്ധന.

വില്‍ക്കുന്ന ഭൂരിപക്ഷം കാറുകളും 5-15 ലക്ഷം രൂപ നിലവാരത്തിലുള്ളതാണ്. 2% നിരക്ക് കൂടമ്പോള്‍ നികുതിയിലെ വര്‍ദ്ധന 10,000മുതല്‍ 30,000രൂപ വരെയും. 15-20 ലക്ഷമാണു വിലയെങ്കില്‍ 1%വര്‍ദ്ധന അനുസരിച്ച് 15,000രൂപ മുതല്‍ 20000 രൂപ വരെയുംകൂടും. ബജറ്റില്‍ സംസ്ഥാനം മദ്യത്തിന് വില വര്‍ദ്ധിപ്പിച്ചപ്പോള്‍ കേന്ദ്രം പിടിച്ചത് സിഗരറ്റിനെയാണ്. 500രൂപ മുതല്‍ 999 രൂപ വരെ വിലയുള്ള മദ്യത്തിന് ബോട്ടിലൊന്നിന് 20രൂപയും 1,000രൂപയ്ക്ക് മുകളില്‍ വിലയുള്ള മദ്യത്തിന് ബോട്ടിലൊന്നിന് 40 രൂപയും ഏപ്രില്‍ 1 മുതല്‍ സെസും പുറമെ 10രൂപാവീതം ബെവ്‌കോയുടെ കൈകാര്യ ചെലവും കൂടി വരുന്നതോടെ 1000രൂപ വരെയുളള മദ്യത്തിന് 30രൂപയും അതിന് മുകളില്‍ വിലയുള്ളതിന് 50രൂപയും കൂടും.

കേന്ദ്രസര്‍ക്കാര്‍ സിഗരറ്റിന് മുകളില്‍ 16ശതമാനം നികുതിയാണ് വര്‍ദ്ധിപ്പിച്ചത്. സിഗരറ്റിന്റെ വലിപ്പം, ഫില്‍ട്ടര്‍ മുതലായവയെ അടിസ്ഥാനമാക്കി വിലയില്‍ 16 ശതമാനം വര്‍ദ്ധനവുണ്ടാകും. കേന്ദ്രബജറ്റ് പ്രഖ്യാപനങ്ങളെ തുടര്‍ന്ന് സ്വര്‍ണത്തിനൊപ്പം വെള്ളി,രത്‌നം എന്നിവയ്ക്കും വിലയേറും. വസ്ത്രങ്ങള്‍ക്കും കുടയ്ക്കും വില കൂടും. സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കും. സ്വര്‍ണകട്ടികള്‍ കൊണ്ട് നിര്‍മ്മിച്ച സാധനങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഏപ്രില്‍ മുതല്‍ വര്‍ദ്ധിക്കുന്നതോടെ സ്വര്‍ണ്ണത്തിന് ഇനിയും വിലകൂടും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂർ പാനൂരിൽ സ്റ്റീൽ ബോംബ് കണ്ടെത്തി

0
കണ്ണൂർ : പാനൂരിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. പാനൂർ മുളിയാത്തോടിലെ സ്വകാര്യ...

കശ്മീർ ഷോപ്പിയാനിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു

0
ശ്രീനഗര്‍: കശ്മീർ ഷോപ്പിയാനിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. മേഖലയിൽ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

0
ദില്ലി : സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39...

ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ ശനിയാഴ്ച മുതൽ പുനരാരംഭിക്കും

0
ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്ന് ഒരാഴ്ചയായി നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ മെയ്...