കൊച്ചി: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ (എ.ഐ. യു.ഡബ്ല്യൂ. സി) നഗരത്തിൽ കുതിരവണ്ടി വലിച്ച് സമരം നടത്തി. ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് വൈറ്റില ജനത ജംഗ്ഷനിൽ കുതിരവണ്ടി വലിച്ച് നടത്തിയ പ്രതിഷേധo കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ അബ്ദുൾ മുത്തലിബ് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡൻറ് റഷീദ് താനത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ടി.പി വിനു, സക്കിർ തമ്മനം, ബാബുരാജ്, അനുമോദ്, മുഹമ്മദ് റിജ എന്നിവർ നേതൃത്വം നൽകി.
ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കുതിരവണ്ടി വലിച്ച് സമരം
RECENT NEWS
Advertisment