കൊച്ചി: സംസ്ഥാനത്ത് പത്താം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 89.78 രൂപയും ഡീസലിന് 84.40 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 91.50 രൂപയും ഡീസല്‍ 85.98 രൂപയുമാണ് വില. ചൊവ്വാഴ്ച സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയും തിങ്കളാഴ്ച ഡീസല്‍ ലിറ്ററിന് 31 പൈസയും പെട്രോളിന് 26 പൈസയും വില വര്‍ധിപ്പിച്ചിരുന്നു.
കൊള്ളക്ക് അവസാനമില്ല ; പെട്രോള്‍ വില നൂറിലേക്ക് അടുക്കുന്നു – ഇന്ന് 91:50
RECENT NEWS
Advertisment