തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 95.98 രൂപയും ഡീസലിന് 91.28 രൂപയും ആയി. കൊച്ചിയില്‍ പെട്രോളിന് വില 94.4 രൂപയും ഡീസലിന് 90.46 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ പതിനഞ്ചാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.
കമ്പിനികള്‍ അടിക്കടി വില കൂട്ടിയിട്ടും കേന്ദ്രസര്‍ക്കാര്‍ നിസ്സംഗത തുടരുകയാണ്. നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകരുവാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറല്ല. ജനകീയ പ്രശ്നങ്ങളില്‍ സ്വമേധയാ കേസ് എടുക്കാറുള്ള കോടതികളും മൌനം പാലിച്ചതോടെ സാധാരണ ജനങ്ങള്‍ക്ക് ആരും ആശ്രയമില്ലാതെയായി.