കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിനും ഡീസലിനും 21 പൈസ കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില കുറയുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയില്‍ വന്‍ ഇടിവ്. 13 ദിവസത്തിനിടെ ക്രൂഡ് വില 529 രൂപ കുറഞ്ഞു. ഇന്ധന വിലയില്‍ വന്ന കുറവ് 39 പൈസ മാത്രം.
പെട്രോള്‍ ലിറ്ററിന് 91.05 രൂപയും ഡീസല്‍ 85.63 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ 24 ദിവസങ്ങളായി മാറ്റമില്ലാതെ തുടര്‍ന്ന പെട്രോള്‍, ഡീസല്‍ വില ബുധനാഴ്‌ച നേരിയ തോതില്‍ കുറഞ്ഞിരുന്നു. ബുധനാഴ്‌ച കൊച്ചി നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 91.15 രൂപയും ഡീസലിന് 85.74 രൂപയുമായിരുന്നു വില.
കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അടിക്കടിയുള്ള വില വര്‍ധനവിന് ഒരു ശമനമുണ്ടായത്. ഫെബ്രുവരിയില്‍ 16 തവണയാണ് വില കൂട്ടിയത്. ഇതോടെ, വില റെക്കോഡ് ഉയരത്തിലെത്തി നില്‍ക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വില വര്‍ധനയില്‍ സ്‌തംഭനമുണ്ടായി. ഇതോടെയാണ് 24 ദിവസങ്ങളായി വില മാറ്റമില്ലാതെ തുടര്‍ന്നത്.