റാന്നി : പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ റാന്നി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അഡ്വ.പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ റാന്നി മണ്ഡലം സെക്രട്ടറി കെ.സതീശ് അധ്യക്ഷത വഹിച്ചു. സിപിഐ (എം) സംസ്ഥാന കമ്മിറ്റിയംഗം രാജു എബ്രഹാം എക്സ് എം.എല്‍.എ, ജില്ലാ സെക്രട്ടേറിയറ്റംഗം പി.ആർ പ്രസാദ്, കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ആലിച്ചൻ ആറൊന്നിൽ, പാപ്പച്ചൻ കൊച്ചുമേപ്രത്ത്, ബിനു തെളളിയിൽ, എബ്രഹം കുളമട, ഫിലിപ്പ് മാത്യു കുരുടാമണ്ണിൽ, തോമസ് പുല്ലമ്പള്ളി, ജില്ലാ പഞ്ചായത്ത് അംഗം ജോർജ് എബ്രഹാം, റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാർലി, ടി.ജെ ബാബുരാജ്, സന്തോഷ് കെ ചാണ്ടി, വി.ടി ലാലച്ചന്‍, സുരേഷ് ജേക്കബ്, ടി.എന്‍ ശിവന്‍കുട്ടി എന്നിവർ പ്രസംഗിച്ചു.
പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവ് എല്‍ഡിഎഫ് റാന്നി പോസ്റ്റ് ഓഫീസിലേയ്ക്ക് നടത്തിയ പ്രതിക്ഷേധ സമരംഅഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു
RECENT NEWS
Advertisment