തൃക്കാക്കര : ഓൺലൈൻ ബന്ധം തടസപ്പെട്ടതു മൂലം വാഴക്കാല വില്ലേജ് ഓഫീസ് പ്രവർത്തനം രണ്ടാം ദിവസവും നിലച്ചു. തൃക്കാക്കരയിലെ അനധികൃത കേബിളുകൾ നീക്കുന്നതിന്റെ ഭാഗമായി പലയിടത്തും ബിഎസ്എന്‍എല്‍ കേബിളുകള്‍ നഗരസഭാ അധികൃതര്‍ മുറിച്ചുമാറ്റിയതാണ് ഓഫീസിന്റെ പ്രവര്‍ത്തനം തടസപ്പെടാന്‍ കാരണം. ഇതോടെ കരം അടയ്ക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി എത്തിയവര്‍ ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലായി. ബുധനാഴ്ച്ച വൈകിട്ട് മൂന്നുമണി മുതലാണ് വില്ലേജ് ഓഫീസിലെ ഇന്റെര്‍നെറ്റ് ബന്ധം വിച്ചേദിച്ചത്. സ്വകാര്യ കേബിളുകള്‍ നിലനിര്‍ത്തി ബിഎസ്എന്‍എല്‍ കേബിളുകള്‍ വ്യാപകമായി മുറിക്കുന്നു എന്ന ആക്ഷേപം ഉയരുകയാണ്.
കുന്നേപറമ്പ് ക്രെഷ് റോഡില്‍ കഴിഞ്ഞ 40 വര്‍ഷമായി ബിഎസ്എന്‍എല്‍ സര്‍വിസ് നടത്തുന്ന ടെലിഫോണ്‍ പോസ്റ്റുകള്‍ മുറിച്ചുമാറ്റി. തൊട്ടടുത്തുള്ള ജിയോയുടെ പോസ്റ്റ് സംരക്ഷിച്ചു നിര്‍ത്തിയാണ് ബിഎസ്എന്‍എല്‍ പോസ്റ്റ് മുറിച്ച് മാറ്റിയത്. ഇതോടെ ആകാശവാണി, ഗവ.പ്രസ്സ്, റീജണല്‍ കെമിക്കല്‍ ലബോറട്ടറി തുടങ്ങി വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ സര്‍വീസ് മുടങ്ങി. ഇന്റെര്‍നെറ്റ് പുനസ്ഥാപിക്കാന്‍ അടിയന്താര നടപടി സ്വീകരിക്കണമെന്ന് വാഴക്കാല വില്ലേജ് ഓഫീസര്‍ ഇന്ദുലേഖ ആവശ്യപെട്ടു. നഗരസഭ്യ്ക്കെതിരെ ജില്ലാ കളക്ടര്‍ക്കും പോലീസിനും പരാതി നല്‍കുമെന്ന് ബിഎസ്എന്‍എല്‍ സബ് ഡിവിഷന്‍ എന്‍ജിനിയര്‍ ആര്‍.സുരേഷ് കുമാര്‍ പറഞ്ഞു.