മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന മുണ്ടക്കയം, പാറത്തോട്, എരുമേലി, കൂട്ടിക്കൽ കോരുത്തോട് എന്നീ ഗ്രാമ പഞ്ചായത്തുകളിൽ ആയി 17 റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾക്ക് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ നോട്ടീസ് പുറപ്പെടുവിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിൽ മൈലത്തടി എട്ടേക്കർ റോഡ് തുക രണ്ടു ലക്ഷം, പാറത്തോട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ഇടക്കുന്നം -നാടുകാണി റോഡ് – മൂന്നു ലക്ഷം. പാറത്തോട് ഗ്രാമപഞ്ചായത്ത് വാർഡ് പതിമൂന്ന് പതിനാലു വാർഡുകളിൽ ആയി പാലമ്പ്ര -വാക്കപ്പാറ റോഡ് തുക അഞ്ചു ലക്ഷം, പാറത്തോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഇടക്കുന്നം- അമ്പലപ്പടി റോഡ് – രണ്ടു ലക്ഷം.
എരുമേലി ഗ്രാമപഞ്ചായത്ത് വാർഡ് പതിനഞ്ചാം വാർഡിൽ ഉമ്മിക്കുപ്പ -ചീനി മരം- എരത്വാപ്പുഴ റോഡ്- മൂന്നുലക്ഷം. കോരുത്തോട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ മുന്നോലി -സിയോൻ കുന്ന്-പശ്ചിമ അമ്പലം റോഡ് – രണ്ടു ലക്ഷം. കോരുത്തോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ആനക്കുളം -504 കോളനി റോഡ്-മൂന്നുലക്ഷം. എരുമേലി ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിൽ മണിപ്പുഴ -വട്ടോംകുഴി ഉറുമ്പിക്കൽ ഗേറ്റ് പടി റോഡ് – രണ്ടു ലക്ഷം. എരുമേലി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ഒഴക്കനാട് -കാവാലം പടി റോഡ് – മൂന്നു ലക്ഷം. എരുമേലി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ മ്ലാക്കയം- വാഴക്കാല റോഡ് – രണ്ടുലക്ഷം. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ വട്ടക്കാവ്- പാലക്കാപ്പടി (കാവുങ്കൽ)റോഡ്-
അഞ്ചു ലക്ഷം.
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കണ്ണിമല -ഉറുമ്പിൽ പാലം മണ്ഡലം റോഡ്- രണ്ടു ലക്ഷം. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ തലനാട്,-പുളിക്കൽ കവല റോഡ് -മൂന്നു ലക്ഷം. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ കൂട്ടിക്കൽ -പ്ലാപ്പള്ളി റോഡ് -മൂന്നു ലക്ഷം. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ മടുക്കക്കുഴി – മ്ലാക്കര റോഡ് -അഞ്ച് ലക്ഷം.കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ഗുരു മന്ദിരം- കൂപ്പ് റോഡ് – പത്തു ലക്ഷം. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പറത്താനം- പത്തേക്കർ റോഡ് – മൂന്നുലക്ഷം. ഈ മാസം പതിനെട്ടാം തീയതി വരെ ടെൻഡർ ക്വോട്ട് ചെയ്യാമെന്ന് എംഎൽഎ പറഞ്ഞു.