ആലപ്പുഴ : കേരളത്തിലെ ഒരോ കുടുംബത്തിലും തനിക്ക് ഒരു വോട്ടുണ്ടെന്നും അത് വികസനത്തിനുള്ള വോട്ടാണെന്നും പൊതുമാരമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. മന്ത്രിയായിരിക്കെ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് പൊതുമാരമത്ത് വകുപ്പിന്റെ പ്രവര്‍ത്തനമായിരുന്നെന്നും മന്ത്രി. ഇത് തെരഞ്ഞെടുപ്പില്‍ നേട്ടമാണെന്നും സ്ഥാനാര്‍ഥികള്‍ വോട്ട് പിടിച്ചത് ഇത് പറഞ്ഞാണെന്നും മന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ ക്രിമിനല്‍ സ്വാഭാവത്തില്‍ സത്യവിരുദ്ധമായ വാര്‍ത്തകള്‍ വരുന്നുവെന്നും മന്ത്രി പറഞ്ഞു.
പത്രത്തിന്റെ പ്രാദേശിക എഡിഷനുകളില്‍ ചില ആളുകള്‍ പെയ്ഡ് റിപ്പോര്‍ട്ടര്‍മാരെ പോലെ പെരുമാറുന്നു. മനോരമ കള്ളത്തരമായ വാര്‍ത്തകള്‍ കൊടുക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ആരും ഉന്നയിച്ചിട്ടില്ല. തെറ്റായ വാര്‍ത്തകള്‍ പാര്‍ട്ടിയുടെ പേരില്‍ നല്‍കുന്നു. ഇത്തരക്കാരെ വെച്ച് എങ്ങനെ വാര്‍ത്തകള്‍ മനോരമ നല്‍കുമെന്നും മന്ത്രി ചോദിച്ചു. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ പോലെ മനോരമ പ്രവര്‍ത്തിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് തനിക്കെതിരെ ഉപയോഗിക്കേണ്ട. 55 വര്‍ഷമായ് താന്‍ ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് 65 യോഗങ്ങളില്‍ താന്‍ പ്രസംഗിച്ചു. മനപൂര്‍വ്വം സിപിഎമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമം നടക്കുകയാണ്. തന്റെ പോസ്റ്റര്‍ കീറി ആരിഫിന്റെ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ആരിഫിന് ഉത്തരവാദിത്വം ഇല്ല. പാര്‍ട്ടിക്കുള്ളില്‍ പൊട്ടിതെറി ഉണ്ടാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചിട്ടും വാര്‍ത്ത വരുന്നത് മനപ്പൂര്‍വ്വം സിപിഎമ്മിനെ നശിപ്പിക്കാനുള്ള നീക്കമാണ്.
പക്ഷെ ഒരു തരത്തിലും ഇത് പാര്‍ട്ടിയെ ബാധിക്കില്ല. അരൂരില്‍ 14000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കേണ്ടത് ആയിരുന്നു. ബിഡിജെഎസ് വോട്ട് മറിച്ചാണ് ഷാനിമോള്‍ ജയിച്ചത്. തന്റേത് രക്തസാക്ഷി കുടുംബമാണെന്നും അരൂര്‍ ഇത്തവണ തിരിച്ചു പിടിക്കുമെന്നും തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചില്ല എന്നുപറയുന്നത് പൊളിറ്റിക്കല്‍ ക്രിമിനലിസമാണെന്നും അദ്ദേഹം പറഞ്ഞു.