ഡല്‍ഹി: ഡല്‍ഹിയില്‍ ശനിയാഴ്ച തുടങ്ങുന്ന ദ്വിദിന ജി-20 ഉച്ചകോടിയില്‍ പങ്കെമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലെത്തി. മൂന്ന് വര്‍ഷത്തിനുശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലെത്തിയ ബൈഡനെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കേന്ദ്രസഹമന്ത്രി വി കെ സിങ്ങ് സ്വീകരിച്ചു. പ്രസിഡന്റായ ശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്.
ദില്ലിയിലെത്തിയ ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അല്‍പ സമയത്തിനകം ചര്‍ച്ച നടത്തും. ബൈഡന്‍ – മോദി ചര്‍ച്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. യുക്രൈന്‍ വിഷയത്തിലെ സംയുക്ത പ്രസ്താവനയിലടക്കം ചര്‍ച്ചകള്‍ നടന്നേക്കുമെന്നാണ് സൂചന. നേരത്തെ അമേരിക്കന്‍ പ്രഥമ വനിത ജില്‍ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചതോടെ ജോ ബൈഡന്റെ യാത്ര മുടങ്ങുമോയെന്ന ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ബൈഡന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായത് ജി 20 ഉച്ചകോടിക്ക് പോസീറ്റീവായി.