ദില്ലി: സെപ്റ്റംബര്‍ 9-10 തീയതികളിലായി ദേശീയ തലസ്ഥാനത്ത് നടക്കുന്ന ജി20 നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായി ജി20 അത്താഴവിരുന്നിന് എത്താന്‍ മന്ത്രിമാര്‍ക്ക് ഔദ്യോഗിക വാഹനങ്ങളൊന്നും നല്‍കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു. അവര്‍ സ്വന്തം വാഹനങ്ങളില്‍ പാര്‍ലമെന്റ് കോംപ്ലക്സില്‍ എത്തണം, അവിടെ നിന്ന് അത്താഴ വിരുന്ന് വേദിയായ ഭാരത് മണ്ഡപത്തിലേക്ക് അവരെ കൊണ്ടുപോകാന്‍ പ്രത്യേക വാഹനങ്ങളെത്തും. കൂടാതെ, അവര്‍ സ്വീകരിക്കുന്ന അതാത് വിദേശ പ്രതിനിധികളുടെ സംസ്‌കാരങ്ങളുമായി സ്വയം പരിചയപ്പെടാന്‍ പ്രധാനമന്ത്രി മോദി മന്ത്രിമാരുടെ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കി. അവരുടെ ജീവിതരീതി, ഭക്ഷണം, അവരുടെ സംസ്‌കാരങ്ങളുടെ അടിസ്ഥാന വശങ്ങള്‍ എന്നിവയെക്കുറിച്ച് പരിചയപ്പെടാനും കൗണ്‍സിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജി 20 യോഗത്തെക്കുറിച്ച് ചുമതലപ്പെടുത്തിയവര്‍ അല്ലാതെ ഒരു മന്ത്രിയും സംസാരിക്കരുതെന്നും മന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി മോദി അറിയിച്ചു. അത്താഴത്തിന് ക്ഷണിക്കപ്പെട്ട വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് വൈകിട്ട് 5.30ന് പാര്‍ലമെന്റ് മന്ദിര സമുച്ചയത്തില്‍ സ്വന്തം വാഹനത്തില്‍ എത്താനും തുടര്‍ന്ന് അവിടെ ഏര്‍പ്പാടാക്കിയ പ്രത്യേക വാഹനത്തില്‍ അത്താഴ വിരുന്ന് വേദിയിലെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ 9 ശനിയാഴ്ച വൈകുന്നേരം 6:30നാണ് അത്താഴ വിരുന്ന് ക്രമീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ പ്രതിനിധികളെ സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് മന്ത്രിമാരെ അറിയിച്ചു. അഞ്ച് യുഎന്‍ ഭാഷകളും, മറ്റ് അഞ്ച് ഭാഷകളും (ഇംഗ്ലീഷ്, ഹിന്ദി, ജര്‍മ്മന്‍, ജാപ്പനീസ്, പോര്‍ച്ചുഗീസ്) പിന്തുണയ്ക്കുന്ന ജി20 മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും അവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.