മക്കപ്പുഴ : ആയുധവുമായി നിന്ന ബ്രിട്ടീഷ് പടയ്ക്കു നേരെ സഹന സമരത്തിലൂടെയും വ്യത്യസ്ത ചിന്താ ശരണികളിലൂടെയും സഞ്ചരിച്ച് രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച മഹത് വ്യക്തിയായിരുന്നു മഹാത്മജി. ഗാന്ധിജി വിഭാവനം ചെയ്ത മതേതരത്വ സങ്കൽപ്പത്തെ തച്ചുതകർക്കുവാൻ ഒരു ശക്തിക്കും കഴിയുകയില്ലെന്നും ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്സ് പറഞ്ഞു. കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അഹിംസാ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. ബെന്നി മാടത്തുംപടി, കെ. ഇ. മാത്യു, വി. സി. ചാക്കോ, ജോൺ ശമുവേൽ, റൂബി കോശി, എം. ജി. ശ്രീകുമാർ, ജിജി വർഗീസ്, സോമശേഖര കർത്താ, ജോമോൻ സി. എ, ഉഷാ തോമസ്, ടൈറ്റസ് എബ്രഹാം, റെജി എബ്രഹാം, ഷിബു പറങ്കിതോട്ടത്തിൽ, എൻ. ഐ. എബ്രഹാം, കുര്യൻ ജോൺ, രാജു എബ്രഹാം, അൻസു എസ്. പുതുവേലിൽ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.