കൊച്ചി : മെട്രോ യാത്ര ജനകീയമാകുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോയിൽ ഗാന്ധി ജയന്തി ദിനമായ ഇന്ന് എല്ലാ യാത്രക്കാർക്കും ട്രെയിൻ നിരക്കിന്റെ 50 ശതമാനം ഇളവ്. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സൗജന്യ ടിക്കറ്റും ഒപ്പമുള്ള ഒരാൾക്ക് 50 ശതമാനം ഇളവും നൽകുന്ന പദ്ധതിയും ഇന്ന് മുതൽ തുടങ്ങും.
ലോക്ക്ഡൗണിന് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. പാഴ്വസ്തുക്കളിൽ നിന്ന് പുനർനിർമിച്ച അലങ്കാര വസ്തുക്കളുടെ പ്രദർശനവും ഇന്ന് പ്രധാന മെട്രോ സ്റ്റേഷനുകളിലുണ്ടാകും. 2021 സെപ്റ്റംബർ 18ന് കേക്ക് നടത്തിയിരുന്നു. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനായി വാരാന്ത്യങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമാണ് ഇത്.