മലയാലപ്പുഴ : ഗാന്ധി ജയന്തി ആഷോഷങ്ങളുടെ ഭാഗമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ ഗാന്ധി സ്മൃതി സംഗമം നടത്തി. കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം സ്‌മൃതി സംഗമം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ വി.സി. ഗോപിനാഥപിള്ള, പ്രമോദ് താന്നിമൂട്ടിൽ, സണ്ണി കണ്ണംമണ്ണിൽ, കെ.ജി.ബാലകൃഷ്ൻ, രാഹുൽ മുണ്ടക്കൽ, അനി ഇലക്കുളം, ജയിംസ് പരുത്തിയാനിക്കൽ, പ്രശാന്ത് മലയാലപ്പുഴ, റോണി കുറ്റിയിൽ എന്നിവർ പ്രസംഗിച്ചു.