പാലാ : ഗാന്ധിയൻ ദർശനങ്ങൾ ഇപ്പോഴും ലോകത്തെയാകെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മാണി സി കാപ്പൻ എംഎൽഎ. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മൂന്നാനി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകസമാധാനമാണ് ഇന്നിൻ്റെ ആവശ്യം. ഇതിന് ഗാന്ധിയൻ മാർഗ്ഗമാണ് ഏക വഴിയെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ എബി.ജെ. ജോസ് അധ്യക്ഷത വഹിച്ചു. പാലാ നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോ മുഖ്യ പ്രഭാഷണം നടത്തി.
മുനിസിപ്പൽ കൗൺസിലർമാരായ ബിനു പുളിയ്ക്കക്കണ്ടം, സിജി ടോണി, പ്രൊഫ സതീശ്കുമാർ ചൊള്ളാനി, വി സി പ്രിൻസ്, ചാവറ പബ്ളിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ പോൾസൺ കൊച്ചുകണിയാംപറമ്പിൽ, ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സിജിത അനിൽ, അഡ്വ സന്തോഷ് മണർകാട്, സന്തോഷ് മരിയസദനം, ജോയി കളരിയ്ക്കൽ, തോമസ് ആർ വി ജോസ്, അനൂപ് ചെറിയാൻ, പ്രശാന്ത് അണ്ണൻ, സൻമനസ് ജോർജ്, ബിജോയി മണർകാട്ട്, എന്നിവർ പ്രസംഗിച്ചു. തുടർന്ന് എം എൽ എ യുടെ നേതൃത്വത്തിൽ ഗാന്ധിപ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.