ആര്യനാട്: കഞ്ചാവ് കച്ചവടവും മോഷണവും നടത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘം അറസ്റ്റില്‍. സ്റ്റേഷനില്‍ പ്രതിയുടെ ആത്മഹത്യ ശ്രമവും.
ആര്യനാട്, ചൂഴ ഗ്രേയ്സ് കോട്ടേജില്‍ പുഷ്പലത (48), വെള്ളനാട്, ചാരുപാറ തടത്തരികത്ത് പുത്തന്‍ വീട്ടില്‍ കുഞ്ഞുമോന്‍ (24), വെള്ളനാട്, കമ്ബനിമുക്ക് ശാന്തഭവനില്‍ ശ്രീകാന്ത് (19), അരുവിക്കര, വെള്ളൂര്‍കോണം കൈതക്കുഴി പുത്തന്‍വീട്ടില്‍നിന്നും തൊളിക്കോട്, മന്നൂര്‍കോണം അബൂസാലി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന റംഷാദ് (21), ആര്യനാട് പൂഴ ലക്ഷ്മി ഭവനില്‍ സീതാലക്ഷ്മി (19) എന്നിവരാണ് പിടിയിലായത്. സ്റ്റേഷനില്‍ എത്തിച്ച പ്രധാന പ്രതി കുഞ്ഞുമോന്‍ ശൗചാലയത്തിന്‍റെ ടൈല്‍സ് പൊട്ടിച്ചു കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തുടര്‍ന്ന് കുഞ്ഞുമോനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.
കഞ്ചാവ് കച്ചവടവും മോഷണവും ; സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘം അറസ്റ്റില്‍
RECENT NEWS
Advertisment