പത്തനംതിട്ട: പത്തനംതിട്ട പന്തളത്ത് യുവാവിനെ എഴംഗ സംഘം റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. കൈപ്പുഴ സ്വദേശി അരുണ്‍രാജിനാണ് മര്‍ദ്ദനമേറ്റത്. നാല് ബൈക്കുകളിലായെത്തിയ ഏഴ് പേരാണ് അരുണിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ അരുണിന്റെ തലയ്ക്കും മുഖത്തും കണ്ണിനും പരിക്കേറ്റു. കുളനട പിഡബ്ലുഡി റസ്റ്റ് ഹൗസിന് മുന്നില്‍ വച്ച് ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. അരുണ്‍രാജിന്റെ പരാതിയില്‍ പന്തളം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്നു അരുണ്‍ രാജ്. വഴിയില്‍ വച്ച് ഒരാള്‍ അരുണ്‍ രാജിനെ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മര്‍ദ്ദനം. നാല് ബൈക്കുകളിലായെത്തിയ ഏഴ് പേരാണ് അരുണിനെ മര്‍ദ്ദിച്ചത്. സമീപത്തെ ബാറില്‍ നിന്ന് മദ്യപിച്ച ശേഷം ഇറങ്ങിയവരാണ് ആക്രമി സംഘത്തിലുണ്ടായിരുന്നതെന്നാണ് സംശയം. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ചിലരെ പറ്റി സൂചന കിട്ടിയതായി പോലീസ് പറഞ്ഞു.