Sunday, May 11, 2025 1:58 pm

ഡേറ്റിങ് ആപ്പിലൂടെ ‘ ആപ്പിലാക്കും ’ , മൊബൈൽ ഫോൺ തട്ടും ; രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂർ: ഓൺലൈൻ ഡേറ്റിങ് ആപ്ലിക്കേഷൻ വഴി പരിചയപ്പെട്ട് മൊബൈൽ ഫോണുകൾ തട്ടിയെടുക്കുന്ന സംഘം അറസ്റ്റിൽ. മേത്തല പുതുവൽപുരയിടം വീട്ടിൽ അജ്മൽ (28), പുല്ലൂറ്റ് വാലത്തറ വീട്ടിൽ അഖിൽ (29) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വവർഗ സൗഹൃദങ്ങൾക്ക് എന്ന പേരിലുള്ള ‘ഗ്രിൻഡർ’ എന്ന ഓൺലൈൻ ആപ്ലിക്കേഷൻ വഴി പരിചയപ്പെടുന്ന യുവാക്കളെ പല സ്ഥലങ്ങളിൽ വിളിച്ചുവരുത്തും. താൽക്കാലികമായി ഉപയോഗിക്കാനെന്ന് പറഞ്ഞ് ഇവരിൽ നിന്ന് പ്രതികൾ മൊബൈൽ ഫോൺ തട്ടിയെടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഇന്ദ്രപ്രസ്ഥം ബാർ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മൊബൈൽഫോൺ ഉപയോഗിക്കാൻ വാങ്ങിയ യുവാവിന്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്.ഐ. ഹരോൾഡ് ജോർജ്, സി.പി.ഒമാരായ ഫൈസൽ, വിപിൻ കൊല്ലറ, രാജൻ, ഗോപകുമാർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഏതാനും മാസംമുമ്പ് കോഴിക്കോട് വടകരയിൽ ഇതേ ആപ്പ് ഉപയോഗിച്ച് പരിചയപ്പെട്ട വ്യാപാരിയെ സ്വർണവും പണവും കവരാൻ യുവാവ് കൊലപ്പെടുത്തിയിരുന്നു.

ആപ്പിലൂടെ വ്യാ​പാ​രി​യെ പ്ര​തി സൗ​ഹൃ​ദ വ​ല​യ​ത്തി​ലാ​ക്കുകയും സ്വർണവും പണവും മോഷ്ടിക്കാൻ കൊലപ്പെടുത്തുകയുമായിരുന്നു. ഡിസംബർ 24 ന് രാത്രിയാണ് വടകര പഴയബസ്സ്റ്റാൻഡിന് സമീപം വനിതാ റോഡിലെ പലചരക്ക് വ്യാപാരി ഇ എ ട്രേഡേഴ്സ് ഉടമ പുതിയാപ്പ് വലിയ പറമ്പത്ത് ഗൃഹലക്ഷ്മിയിൽ രാജനെ (62) കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതി തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി തൃ​ത്ത​ല്ലൂ​ർ അ​മ്പ​ല​ത്ത് വീ​ട്ടി​ൽ എ.​എ​സ്. മു​ഹ​മ്മ​ദ് ഷെ​ഫീ​ക്കി​നെ​ (22) പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

കാ​ലി​ഫോ​ർ​ണി​യ ആ​സ്ഥാ​ന​മാ​യു​ള്ള ആപ്പാണ് ഗ്രി​ൻ​ഡ​ർ. ഈ ആ​പ്പ് വഴി നി​ര​വ​ധി പു​രു​ഷ​ന്മാ​ർ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​ക​ൾ രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇതിൽ പലതും സ്വവർഗരതി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. എന്നാൽ, നിരവധി ക്രിമിനലുകൾ ഈ ആപ്പിൽ പ്രൊഫൈലുകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും പരിചയപ്പെടുന്നവരുടെ പണവും സ്വർണവും അടക്കം മോഷ്ടിക്കുകയും നഗ്നത പകർത്തി ബ്ലാക്മെയിൽ ചെയ്ത് പണംതട്ടുകയും ചെയ്യുന്നുണ്ടെന്നും പോലീസ് പറയുന്നു. വടകര കൊലപാതക കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷഫീഖ് മുൻപും സമാനമായ രീതിയിലുള്ള നിരവധി മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ആപ്പുവഴി അപരിചിതരെ പരിചയപ്പെട്ടശേഷം സൗഹൃദംസ്ഥാപിച്ച് നേരിട്ട് കാണാനെത്തുന്നതാണ് 22-കാരന്റെ രീതി. ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ മോഷണത്തിനുള്ള സാധ്യതകൾ മനസ്സിലാക്കി മോഷണമുതൽ കൈക്കലാക്കി കടന്നുകളയും. സൗഹൃദംസ്ഥാപിച്ച് കടമുറിക്കുള്ളിലെത്തിയ ഷഫീഖ് രാജനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്ര​തി​ക്ക് ക​ർ​ണാ​ട​ക​യി​ൽ അ​ട​ക്കം വ​ൻ സു​ഹൃ​ദ് വ​ല​യ​ങ്ങ​ളു​ണ്ടായിരുന്നു. ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള​വ​രാ​ണ് അന്ന് പ്ര​തി​ക്കു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​നെ​യ​ട​ക്കം ഒ​രു​ക്കി​യ​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കഞ്ചാവ് വിൽക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി

0
തൃശ്ശൂർ: തൃശ്ശൂർ അരണാട്ടുകരയിൽ കഞ്ചാവ് വിൽക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ സാഹസികമായി...

അൺ എയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വൺ പ്രവേശനത്തിൽ കർശന നടപടി എടുക്കുമെന്ന് വിദ്യാഭ്യാസ...

0
തിരുവനന്തപുരം: അൺ എയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വൺ പ്രവേശനത്തിൽ കർശന...

ഇന്ത്യ – പാക് യുദ്ധ ഭീതിക്ക് അവസാനം ; കശ്മീര്‍ സാധാരണ നിലയിലേക്ക്

0
ന്യൂഡല്‍ഹി : ഇന്ത്യ - പാകിസ്ഥാന്‍ അതിര്‍ത്തി മേഖലകളെ അശാന്തമാക്കിയ യുദ്ധ...