പൈവളിഗെ: ഗുണ്ടാ സംഘങ്ങളും ഗുണ്ടാ ആക്രമണവും കൂടി വരുകയാണ് കാസർകോട് മഞ്ചേശ്വരത്തിന് സമീപത്തെ പൈവളിഗെയില്‍. ഇതൊന്ന് അമർച്ച ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. ഇതിനായി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുകയാണ്. മഞ്ചേശ്വരം പൈവളിഗയില്‍ 14 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിക്കുന്നത്. പൈവളിഗയിലും പരിസരങ്ങളിലും നടക്കുന്ന ആക്രമണങ്ങളിലും മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും പ്രതികളെ തിരിച്ചറിയാനാണ് പോലീസിന്‍റെ ഈ നടപടി. പ്രദേശത്ത് ഗുണ്ടാ സംഘങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.
പൈവളിഗയിലും പരിസരങ്ങളിലുമുള്ള ഇടറോഡുകള്‍, പ്രധാനപ്പെട്ട ജംക്ഷനുകള്‍, സ്കൂള്‍ പരിസരം തുടങ്ങിയവയെല്ലാം നിരീക്ഷിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കും ക്യാമറകള്‍ സ്ഥാപിക്കുക. ആക്രമികളേയും അവര്‍ സഞ്ചരിക്കുന്ന വാഹങ്ങളേയും ഇതുവഴി തിരിച്ചറിയാന്‍ പറ്റും. ജനപ്രതിധിനികളുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി ഉണ്ടാക്കിയാണ് ക്യാമറ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഇത് സംബന്ധിച്ച് സര്‍വ്വകക്ഷി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. ക്യാമറയുമായി ബന്ധപ്പെട്ട നിരീക്ഷണ സജ്ജീകരണങ്ങള്‍ പൈവളിഗെ പഞ്ചായത്ത് ഓഫീസില്‍ ഒരുക്കും. മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലും സംവിധാനമുണ്ടാകും. ഒരു മാസത്തിനകം ക്യാമറകള്‍ സ്ഥാപിച്ച് പ്രവര്‍ത്തന സജ്ജമാക്കാനാണ് തീരുമാനം.
അതേസമയം ഗതാഗതനിയമലംഘനം പിടികൂടാൻ സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ച 726 എഐ ക്യാമറകള്‍ പ്രവർത്തിച്ച് തുടങ്ങി. മൂന്നര മണിക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് പിന്നാലെ പിഴ ഈടാക്കി തുടങ്ങുമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ ബോധവത്ക്കരണത്തിനുള്ള സമയം ലഭിച്ചില്ലെന്ന് പരാതി ഉയര്‍ന്നു. തുടർന്നാണ് ഒരു മാസം ബോധവത്ക്കരണത്തിന് മാറ്റി വയ്ക്കുന്നത്. നിയമലംഘകർക്ക് വാണിംഗ് നോട്ടീസാകും നൽകുക. അടുത്ത മാസം 20 മുതൽ പിഴ ചുമത്തി തുടങ്ങും. വാഹനങ്ങളുടെ വേഗ പരിധി ഉയർത്തി ഒരു മാസത്തിനുള്ളിൽ ഉത്തരവിറങ്ങും. കേന്ദ്രം വിജ്‍ഞാപനത്തെക്കാള്‍ കുറഞ്ഞ നിരക്കിലാണ് സംസ്ഥാനം പിഴയീടാക്കുന്നതെന്ന് ഗതാഗതമന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033