Sunday, July 6, 2025 5:14 pm

താജ് മഹലിനുള്ളിൽ ഗംഗാ ജലം ഒഴിച്ച് പ്രകോപനം സൃഷ്ട്ടിച്ചു ; ഹിന്ദുത്വ പ്രവർത്തകർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: താജ് മഹലിനുള്ളിൽ ഗംഗാജലം ഒഴിച്ച രണ്ട് തീവ്ര ഹിന്ദുത്വ സംഘടന പ്രവർത്തകർ അറസ്റ്റിൽ. അഖില ഭാരത ഹിന്ദു മഹാസഭ പ്രവർത്തകരാണ് അറസ്റ്റിലായതെന്ന് താജ്ഗഞ്ജ് പൊലീസ് അറിയിച്ചു. താജ് മഹൽ ‘തേജോ മഹാലയ’ എന്ന ശിവ ക്ഷേത്രമാണെന്ന് വാദിക്കുന്ന ഇവർ സാവൻ മാസത്തോടനുബന്ധിച്ചാണ് പ്ലാസ്റ്റിക് കുപ്പികളിൽ ഗംഗാ ജലവുമായി എത്തിയത്. കെട്ടിടത്തിന്റെ അടിത്തറയിലേക്കുള്ള അടച്ച ഭാഗത്തേക്ക് പ്രതികളിലൊരാൾ പ്ലാസ്റ്റിക് കുപ്പിയിൽനിന്ന് വെള്ളം ഒഴിക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.
താജ് മഹലിന്റെ സുരക്ഷ ചുമതലയുള്ള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ടൂറിസ്റ്റ് എന്ന വ്യാജേനയെത്തിയ പ്രതികൾ ടിക്കറ്റെടുത്ത് അകത്ത് കയറുകയായിരുന്നു. നേരത്തെ അഖില ഭാരത ഹിന്ദു മഹാസഭ അംഗം തന്നെയായ സ്ത്രീ ഗംഗാജലം വഹിച്ചുകൊണ്ട് താജ്മഹലിലേക്ക് മാർച്ച് നടത്തിയിരുന്നെങ്കിലും സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിലെ ആരോഗ്യമേഖല മികച്ചതെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് എം.എ ബേബി

0
ന്യൂഡൽഹി: കേരളത്തിലെ ആരോഗ്യമേഖല മികച്ചതെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ...

മണ്ണാർക്കാട് ബസ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം

0
പാലക്കാട്: മണ്ണാർക്കാട് ബസ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. സമയത്തെ ചൊല്ലിയാണ്...

തൃശ്ശൂരിൽ ഞാവൽ പഴം ഇട്ട് വാറ്റിയ മദ്യവുമായി ഒരാൾ പിടിയിൽ

0
തൃശ്ശൂർ: തൃശ്ശൂരിൽ ഞാവൽ പഴം ഇട്ട് വാറ്റിയ മദ്യവുമായി ഒരാൾ പിടിയിൽ....

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ പി.രവീന്ദ്രൻ സേവാഭാരതി വേദിയിൽ

0
മലപ്പുറം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ പി.രവീന്ദ്രൻ സേവാഭാരതി വേദിയിൽ. സേവാഭാരതി...