Thursday, July 3, 2025 12:00 pm

അധോലോക നേതാവ് സുരേഷ് പൂജാരി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഒന്നര പതിറ്റാണ്ടായി മുംബൈ പോലീസ് തേടുന്ന അധോലോക നേതാവ് സുരേഷ് പൂജാരി ഫിലിപ്പീൻസിൽ അറസ്റ്റിൽ. 2015 ൽ ഇന്റർ പോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിനെ തുടർന്നാണ് അറസ്റ്റ്.
ആദ്യം ചോട്ടാ രാജനും പിന്നീട് രവി പൂജാരിക്കും ഒപ്പമായിരുന്ന സുരേഷ് 2011 ൽ സ്വന്തമായി അധോലോക സംഘമുണ്ടാക്കി വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടി വരുകയായിരുന്നു.

സുരേഷ് പുരി, സതീഷ് പൈ തുടങ്ങിയ വ്യാജ പേരുകളിൽ വ്യാജ പാസ്പോർട്ടുകളിലാണ് ഇയാൾ വിദേശത്ത് കഴിഞ്ഞത്. സ്വന്തമായി സംഘമുണ്ടാക്കിയെങ്കിലും രവി പൂജാരിയുമായി ബന്ധം തുടർന്നിരുന്നതായി പോലിസ് പറഞ്ഞു. 2013 ൽ മുംബൈയിൽ തിരിച്ചെത്തിയ സുരേഷ് മൂന്നു ദിവസത്തിനകം വ്യാജ പാസ്പോർട്ടിൽ തിരിച്ചു പോകുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു. ഇയാളെ വിട്ടുകിട്ടാനുള്ള നടപടികൾ നടന്നു വരികയാണെന്നും പോലിസ് കൂട്ടിച്ചേർത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നാലമ്പല തീർഥാടന പാക്കേജുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ

0
തിരുവല്ല : കർക്കടകമാസത്തിൽ നാലമ്പല തീർഥാടന പാക്കേജുമായി കെഎസ്ആർടിസി ബജറ്റ്...

തൃക്കാക്കരയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

0
കൊച്ചി : തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപം വാഹനാപകടത്തിൽ യുവാവിന്...

പച്ചക്കറി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു

0
ത്രിപുര : പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു....

ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മ കസ്റ്റഡിയില്‍

0
ആലപ്പുഴ : ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മ കസ്റ്റഡിയില്‍....