Tuesday, June 25, 2024 5:43 am

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തവുമായി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 700 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ.

പട്ടാമ്പി, പട്ടിത്തറ, കോട്ടപ്പാടം സ്വദേശികളായ കണ്ടംകുളത്തു വീട്ടിൽ നാരായണൻ മകൻ അനിൽജിത് (18 വയസ് ), തൂക്കപ്പറമ്പിൽ വീട്ടിൽ കബീർ മകൻ റഹൂഫ് (20 വയസ് ) എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും വൻതോതിൽ കഞ്ചാവ് വാങ്ങി പട്ടാമ്പിയിൽ എത്തിച്ചു ചെറിയ പൊതികളിലാക്കി പട്ടാമ്പി, പൊന്നാനി, എടപ്പാൾ തൃത്താല എന്നി ഭാഗങ്ങളിൽ ചില്ലറ വില്പന നടത്തുന്ന സംഘത്തിൽ പെട്ടവരാണ് ഇവർ. ഇത്തരത്തിൽ മുന്പും കഞ്ചാവ് കടത്തിട്ടുണ്ടെന്നാണ് പ്രതികളെ ചോദ്യ ചെയ്തപ്പോൾ എക്‌സൈസിന് വിവരം ലഭിച്ചത്.

കൊവിഡ് ലോക്ക് ഡൌൺ ഇടവേളക് ശേഷം ട്രെയിൻ ഗതാഗതം പുനരാംഭിച്ചപ്പോൾ ട്രെയിനിലൂടെ ഉള്ള കഞ്ചാവ് കടത്തു വ്യാപകമാകുന്നതായി സംശയിക്കുന്നതായും തുടർന്നും ഇത്തരത്തിൽ എക്‌സൈസും റെയിൽവേ പോലീസും സംയുക്തമായുള്ള പരിശോധന ശക്തമാക്കുമെന്നു എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി കെ സതീഷ് അറിയിച്ചു. RPF ഇൻസ്‌പെക്ടർ ടി വിനോദ്, എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർമാരായ കെ ടി ഷനൂജ്, ടി ജെ ജയകുമാർ, എസ് രവികുമാർ, RPF ഹെഡ് കോൺസ്റ്റബിൾമാരായ ആനന്ദ്, കണ്ണൻ, സ്‌ക്വാഡ് സിഇഒമാരായ ജി ശ്രുധീഷ്‌, ജെ ജോസ്,എം അഷറഫലി, ഡ്രൈവർ അനിൽ കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രണ്ടാം ഘട്ട മെട്രോ നിര്‍മ്മാണം ; ടെസ്റ്റ് പൈലിംഗ് ജോലികള്‍ ഉടൻ

0
കൊച്ചി: കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷന്‍ മുതല്‍ കാക്കനാട്...

തിരുവനന്തപുരത്ത് പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടുത്തം ; അഗ്നിരക്ഷാസേന സ്ഥലത്തെത്തി

0
തിരുവനന്തപുരം: കൊച്ചുവേളിയില്‍ വന്‍ തീപിടുത്തം. ഇന്‍ഡസ്ട്രിയല്‍ ഫാക്ടറിക്ക് അടുത്ത് സൂര്യ പാക്‌സ്...

ചെറിയ പാലം അപകടാവസ്ഥയിൽ ; തിരിഞ്ഞുനോക്കാതെ അധികൃതർ, യാത്രക്കാർ ദുരിതത്തിൽ

0
മുണ്ടക്കയം: ഈ പാലത്തിലെത്തിയാൽ ബസ് നിർത്തണം. ബസിൽ കൂടുതൽ യാത്രക്കാരുണ്ടെങ്കിൽ കണ്ടക്ടറും...