പത്തനംതിട്ട : മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ഒക്‌ടോബര്‍ ഒന്നിനും രണ്ടിനും തദ്ദേശവകുപ്പ് സംഘടിപ്പിക്കു ശുചീകരണയജ്ഞത്തില്‍ 25 ലക്ഷം പേര്‍ പങ്കെടുക്കും. ഓരോ വാര്‍ഡില്‍ നിന്നുംകുറഞ്ഞത് 200 പേര്‍ പങ്കെടുക്കുന്ന യജ്ഞത്തില്‍ നഗരസ്ഥലങ്ങള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, പാര്‍ക്കുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയവവൃത്തിയാക്കും. ജനുവരി 30 വരെ നടക്കുന്ന ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തില്‍ തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. ഇതിന്റെ ഭാഗമായി ജില്ലയിലും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ശുചീകരണ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.
സ്വച്ഛതാഹിസേവ ക്യാമ്പയിന്റെ ഭാഗമായി ഒക്‌ടോബര്‍ ഒന്നിനും മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഒക്‌ടോബര്‍ 2 മുതല്‍ 15 വരെയും എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ശുചീകരണം നടത്തും. പൊതു ജനങ്ങള്‍, ജനപ്രതിനിധികള്‍, യുവാക്കള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവര്‍ ഭാഗമാകും. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ 23,000 ഇടങ്ങള്‍ മാലിന്യമുക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 100 ശതമാനം മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒക്‌ടോബര്‍ 2 മുതല്‍ 10 വരെ നടത്തും.
വ്യാപാരസ്ഥാപനങ്ങളില്‍ മാലിന്യ പരിപാലന സംവിധാനം ഉറപ്പാക്കുന്നതും ഹരിത പ്രോട്ടോക്കോള്‍ പാലിക്കുന്നതും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഒക്‌ടോബര്‍ 10 മുതല്‍ 20 വരെ നടക്കും. വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ നിലവിലുള്ള മാലിന്യ സംസ്‌കരണരംഗത്തെ വിടവ് വിലയിരുത്തല്‍, ചിക്കന്‍ കട്ടിങ് കേന്ദ്രങ്ങള്‍ ചിക്കന്‍ റെന്‍ഡറിങ്, മാലിന്യക്കൂനകളുടെ സമ്പൂര്‍ണ ശുചീകരണം, ജലാശയങ്ങളിലെ ഖരമാലിന്യം നീക്കംചെയ്യല്‍ എന്നിവ ഒക്‌ടോബറില്‍ പൂര്‍ത്തിയാക്കും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033