റാന്നി: പാതയുടെ ഇരുവശത്തുമായി പ്ലാസ്റ്റിക് കവറുകളും പാനീയങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും ഉപയോഗിച്ച ശേഷം വ്യാപകമായി വലിച്ചെറിയുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ നിന്നും
വൈക്കം – വയല റോഡിലെ മുസ്ലിം പള്ളി പടിക്ക് സമീപമാണ് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത്. ഇത്തരം കവറുകളില്‍ മഴവെള്ളം കെട്ടിനിന്ന് കൊതുകുകള്‍ പെരുകുന്ന അവസ്ഥയുമുണ്ട്. ഹരിതകര്‍മ്മ സേനയടക്കമുള്ളവരുടെ സേവനങ്ങള്‍ ഉപയോഗിച്ച് മാലിന്യങ്ങള്‍ മാറ്റാന്‍ പഞ്ചായത്തും തയ്യാറാകുന്നില്ല. പാതയുടെ ഇരുവശത്തുമുള്ള താമസക്കാര്‍ ഇത് ശേഖരിച്ച് തരംതിരിച്ചു വെച്ചാല്‍ മാലിന്യം മാറ്റാമെന്നതാണ് അവരുടെ നിലപാട്. മാലിന്യങ്ങള്‍ വ്യാപാര സ്ഥാപനങ്ങളില്‍ ശേഖരിക്കുകയാണ് വേണ്ടത്. സ്ഥലത്തെ റസിഡൻസ് അസോസിയേഷന്റെ ഭാരവാഹികളും പഞ്ചായത്ത് മെമ്പറും പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ഇത് സംബന്ധമായ അറിയിപ്പ് നല്‍കണമെന്ന് പ്രദേശ വാസികള്‍ ആവശ്യപ്പെട്ടു.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.