കുമ്പനാട് : മുട്ടുമൺ-ഐരേക്കാവ് പാതയോരത്ത് മിനി എം.സി.എഫിന് സമീപം ഉണ്ടായിരുന്ന മാലിന്യം നീക്കംചെയ്തു. മാലിന്യം നീക്കംചെയ്തതോടൊപ്പം പുതിയ മിനി എം.സി.എഫ്. സ്ഥാപിക്കുകയും ചെയ്തു. വീടുകളിൽനിന്ന് ശേഖരിച്ചതും നാട്ടുകാർ എറിഞ്ഞിട്ടു പോകുന്നതുമായ മാലിന്യമാണ് ഇവിടെ നിറഞ്ഞുകിടന്നത്. നിലവിൽ മൂന്ന് നാല് വാർഡുകളിലെ ഹരിതകർമസേനാംഗങ്ങളാണ് ഒന്നാം വാർഡിലും ജോലി ചെയ്യുന്നത്. ഇവർക്ക് എല്ലാ മാസവും വീടുകളിൽ എത്താനും സാധിക്കുന്നില്ല. മാസത്തിൽ ഒരുതവണയാണ് വീടുകളിൽനിന്നും വ്യാപാരസ്ഥാപനങ്ങളിൽനിന്നും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ശേഖരിക്കുന്നത്. ഇവ അന്നുതന്നെ പ്രധാന എം.സി.എഫിൽ എത്തിക്കാൻ പറ്റാറില്ല. പുതിയ മിനി എം.സി.എഫ്. ലഭിച്ചതോടെകൂടി വാർഡിൽനിന്ന് ശേഖരിക്കുന്ന മാലിന്യം ഇവിടെ സൂക്ഷിക്കാനാവും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1