ന്യൂഡല്‍ഹി : കര്‍ണാടകയില്‍ നിന്നുള്ള 80 കാരനായ ദളിത് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും. 24 വര്‍ഷത്തിനിടെ ഗാന്ധികുടുംബത്തില്‍ നിന്നല്ലാതെ പാര്‍ട്ടിയുടെ തലപ്പത്തെത്തുന്ന ആദ്യ വ്യക്തിയാണ് ഖാര്‍ഗെ. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
സ്ഥാനമൊഴിയുന്ന സോണിയ ഗാന്ധി ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ ഖാര്‍ഗെക്ക് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റ് കൈമാറും. കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയും ചടങ്ങില്‍ പങ്കെടുക്കും. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് പ്രതിനിധികള്‍ രേഖപ്പെടുത്തിയ 90 ശതമാനം വോട്ടുകളും നേടി. അദ്ദേഹം 7,897 വോട്ടുകള്‍ നേടിയപ്പോള്‍ എതിരാളി ശശി തരൂര്‍ 1,072 വോട്ടുകള്‍ നേടി.
എന്നും ഗാന്ധി കുടുംബത്തോട് വിശ്വസ്തത പുലര്‍ത്തിയിട്ടുള്ള നേതാവാണ് ഖാര്‍ഗെ. കേന്ദ്രമന്ത്രിസഭയില്‍ ഒന്നിലേറെ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ശാന്ത സ്വഭാവക്കാരനായ ഖാര്‍ഗെ കോളിളക്കമുണ്ടാക്കുന്ന രാഷ്ട്രീയ വിവാദങ്ങളിലൊന്നും ഉള്‍പ്പെട്ടിട്ടില്ല. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ശക്തി പകരുന്നതാണ് ഖാര്‍ഗെയുടെ നിയമനം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെന്ന നിലയില്‍ സ്വന്തം സംസ്ഥാനത്തെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയം ഖാര്‍ഗെയ്ക്കും നിര്‍ണായകമാണ്. ഒപ്പം കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും അതിന്‍റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാനുമുള്ള ചുമതലയാണ് ഖാര്‍ഗെയ്ക്ക് മുന്നിലുള്ള കടമ്പ.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 / 0468 233 3033/ 295 3033 / mail – [email protected]