അബുദാബി : ഖാലിദിയയില്‍ പാചകവാതകസംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് ഒരു മലയാളിയും ഒരു പാകിസ്താനിയുമെന്ന് തിരിച്ചറിഞ്ഞു. ആലപ്പുഴ സ്വദേശി ശ്രീകുമാര്‍ രാമകൃഷ്ണന്‍ നായരാണ് അപകടത്തില്‍ മരിച്ച മലയാളിയെന്നാണ് സൂചന. എന്നാല്‍ ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്തുവിട്ടിട്ടില്ല. പാകിസ്ഥാനിയാണു മരിച്ച രണ്ടാമത്തെയാള്‍. 106 ഇന്ത്യക്കാര്‍ക്ക് പരിക്ക് പറ്റിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇവരില്‍ സാരമായി പരുക്കേറ്റ 56 പേര്‍ വിവിധ ആശുപത്രികളില്‍ സുഖം പ്രാപിച്ചുവരുന്നു. ഇവരെ അബുദാബി ആരോഗ്യവിഭാഗം, ഇന്ത്യന്‍ അധികൃതര്‍ സന്ദര്‍ശിച്ചു.
അബുദാബി സ്ഫോടനത്തില്‍ മരിച്ചവരില്‍ മലയാളിയും
RECENT NEWS
Advertisment