പാലക്കാട്: കുടുംബശ്രീ ജനകീയ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. പാലക്കാട് പുതുശ്ശേരിയിലാണ് സംഭവം. പാചകം ചെയ്യവെയാണ് അപകടമുണ്ടായത്.
ഉടന്‍ തന്നെ ജീവനക്കാര്‍ ഹോട്ടലില്‍ പുറത്തേക്ക് ഇറങ്ങി ഓുകയായിരുന്നു. ഇതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കഞ്ചിക്കോട് ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്.
ഗ്യാസ് സിലിണ്ടര്‍ പൊട്ടി തെറിച്ചതിന്റെ ആഘാതത്തില്‍ തൊട്ടടുത്തുള്ള ട്രാക്ടര്‍ ഏജന്‍സിയുടെ ഓഫീസിലും കേടുപാടുകള്‍ സംഭവിച്ചു.
പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടറിന്റെ അവശിഷ്ടങ്ങള്‍ 200 മീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പില്‍ നിന്നുമാണ് കണ്ടെടുത്തത്. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കുടുംബശ്രീ ജീവനക്കാര്‍ അറിയിച്ചു. കഞ്ചിക്കോട് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. ഹിതേഷിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ ഹോട്ടലിലെ തീ അണച്ചു. പാചകം ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ജീവനക്കാര്‍ പുറത്തേക്ക് ഓടിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.