കണ്ണൂര്‍ : മേലെ ചൊവ്വയില്‍ ഗ്യാസ് ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു, വാതക ചോര്‍ച്ചയില്ല. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് പാചകവാതകവുമായി എറണാകുളത്തേക്ക് പോയ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്ന് തെന്നിനീങ്ങിയ ലോറി തൊട്ടടുത്ത പറമ്പിലേക്ക് മറിഞ്ഞു. ഫയര്‍ഫോഴ്‌സ് സംഘവും പോലീസും സ്ഥലത്തെത്തി. മേലേ ചൊവ്വ വഴിയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
കണ്ണൂരില്‍ പാചകവാതകവുമായി എത്തിയ ടാങ്കര്‍ അപകടത്തില്‍പ്പെട്ടു ; വാതക ചോര്‍ച്ചയില്ല
RECENT NEWS
Advertisment