കേച്ചേരി : തൃശൂർ – കുന്നംകുളം സംസ്ഥാന പാതയിൽ പേരാമംഗലം മനപ്പടിയിൽ ഗ്യാസ് ലോറി നിയന്ത്രണം വിട്ട് കാനയിലേക്ക് ചെരിഞ്ഞു. ഇന്നു പുലർച്ചെ രണ്ടു മണിക്കായിരുന്നു അപകടം. മംഗലാപുരത്തു നിന്നു ഗ്യാസുമായി കൊച്ചിയിലേയ്ക്കു പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറിയുടെ കാബിൻ ഭാഗം കാനയിലേക്ക് ചെരിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. അപകടത്തെത്തുടർന്ന് സംസ്ഥാന പാതയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
ഗ്യാസ് ടാങ്കർ മറിയാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. രാവിലെ ഒൻപതോടെ തൃപ്പൂണിത്തുറയിൽ നിന്നു വലിയ ക്രെയിൻ കൊണ്ടുവന്ന് ലോറിയുടെ ചെരിഞ്ഞ ഭാഗം കയറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. തൃശൂരിൽ നിന്നു രണ്ടു യൂണിറ്റ് അഗ്നിശമന സേനയും രക്ഷാപ്രവർത്തനങ്ങൾക്ക് എത്തിയിരുന്നു. പേരാമംഗലം പോലീസും ഹൈവേ പോലീസും അപകട സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കാൻ എത്തിയിരുന്നു.