ഡല്‍ഹി : കോവിഡ് രോഗികള്‍ക്ക് ഗായത്രി മന്ത്രം ജപിച്ച് കൊടുക്കുന്നത് ഫലം ചെയ്യുമോയെന്ന് കണ്ടെത്താനൊരുങ്ങുകയാണ് ഋഷികേശിലെ ഓള്‍ ഇന്ത്യാ ഇ൯സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയ൯സസ്. പ്രാണയാമ യോഗ രീതി ചികിത്സക്ക് ഉപകരിക്കുമോയെന്നും പഠനം നടത്തുന്നുണ്ട്. നിലവില്‍ കൊറോണ രോഗികള്‍ക്ക് നല്‍കി വരുന്ന ചികിത്സക്ക് പുറമെയാണ് ഈ പഠനങ്ങള്‍ നടത്തുന്നത്.
പഠനത്തിന്റെ ഭാഗമായി 20 രോഗികളെ രണ്ട് ഗ്രൂപ്പുകളിലായി തിരിച്ചിട്ടുണ്ട്. നിലവിലെ ചികിത്സക്കു പുറമേ, പത്ത് രോഗികള്‍ക്ക് ഗായത്രി മന്ത്രം ജപിച്ചു നല്‍കുകയും ഒരു മണിക്കൂര്‍ നേരത്തെ പ്രാണയാമ സെഷ൯ നടത്തുകയും ചെയ്യും. അതേസമയം മറ്റു പത്ത് രോഗികള്‍ക്ക് സാധാരണ ഗതിയിലുള്ള ചികിത്സ മാത്രമായിരിക്കും നല്‍കുക. 14 ദിവസമായിരിക്കും ഈ രോഗികളെ ആശുപത്രി അധികൃതര്‍ നിരീക്ഷിക്കുക. ചികിത്സയുടെ മുമ്പ് 20 രോഗികളുടെയും ശരീരത്തിലെ സി-റിയാക്റ്റീവ് പ്രോട്ടീ൯ രേഖപ്പെടുത്തി വെക്കും.
14 ദിവസം കഴിഞ്ഞ് വീണ്ടും രോഗികളെ പരിശോധനക്ക് വിധേയമാക്കുകയും ഗായത്രി മന്ത്രം ജപിച്ചവരുടെ ശരീരത്തില്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ എന്തെങ്കിലും പുരോഗതി സംഭവിച്ചിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുകയും ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയ൯സ് ആന്റ് ടെക്നോളജിയാണ് ഈ പരീക്ഷണം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
അതേസമയം ഈ പഠനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിടാ൯ എയ്ംസ് ഋഷികേശ് പള്‍മൊനാറി മെഡിസി൯ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ രുചി ദുആ തയ്യാറായില്ല. എന്നാല്‍ രോഗികളെ രണ്ടായി തിരിച്ചു കഴിഞ്ഞുവെന്നും പരീക്ഷണം തുടങ്ങിയെന്നും ആശുപത്രി ഡിപ്പാര്‍ട്ട്മെന്റ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ക്ലിനിക്കല്‍ ട്രയല്‍ ഹിസ്റ്ററി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ആശുപത്രിയില്‍ കഴിയുന്ന രോഗികളില്‍ ഗായത്രി മന്ത്രവും പ്രാണയാമയും ഫലം ചെയ്യുമോ എന്ന പരീക്ഷണമാണ് നടക്കുന്നത്. ഫെബ്രുവരി 5 നാണ് ഇത്തരം ഒരു പഠനം നടക്കുന്നുവെന്ന് സര്‍ക്കാര്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്.
ഹോസ്പിറ്റലില്‍ കഴിയുന്ന രോഗികള്‍ക്ക് ഡിസ്ചാര്‍ജായതിന് ശേഷവും മന്ത്രം ജപിക്കാനും യോഗ ചെയ്യാനുമുള്ള നിര്‍ദ്ദേശങ്ങള്‍ ഗൂഗിള്‍ മീറ്റ് വഴിയോ വീഡിയോ കോണ്ഫറ൯സിംഗ് വഴിയോ നല്‍കും. ഇവ എങ്ങനെ നിര്‍വ്വഹിക്കാം എന്നതിന്റെ വീഡിയോകളും ദൃശ്യങ്ങളും രോഗികള്‍ക്ക് കൈമാറിയിട്ടുണ്ട്.
ഈ വിഷയത്തില്‍ ഹോസ്പിറ്റല്‍ തയ്യാറാക്കിയ സംക്ഷിപ്തം ഇങ്ങനെയാണ് ‘ SARS-CoV2 എന്ന മാരക വൈറസ് കാരണമാക്കുന്ന ഈ രോഗം പ്രധനമായും ശ്വാസമെടുക്കുന്ന രീതിയെയാണ് ബാധിക്കുക. ഹൈന്ദവരുടെ ഇടയില്‍ ഏറ്റവും പ്രചാരത്തിലുള്ള രീതിയാണ് ഗായത്രി മന്ത്രം ജപിക്കുക എന്നത്. ഈ മാരക ഹാനിക്ക് നിലവില്‍ മറ്റു മരുന്നുകളെന്നും കണ്ടെത്തിയിട്ടുമില്ല.