ഗാസ്സ: ഗാസ്സയിലെ ആശുപത്രികളിൽ ശേഷിക്കുന്നത് മൂന്ന് ദിവസത്തേക്ക് മാത്രമുള്ള ഇന്ധനമെന്ന് ആരോഗ്യമന്ത്രാലയം. ആശുപത്രികൾക്ക് നിശ്ചയിച്ച ഇന്ധന സംഭരണ മേഖലകളിലേക്ക് അന്താരാഷ്ട്ര യുഎൻ സംഘടനകൾ പ്രവേശിക്കുന്നത് ഇസ്രായേൽ തടയുകയാണ്. നിലവിലുള്ള ഇന്ധനം മൂന്ന് ദിവസത്തെ പ്രവർത്തനത്തിന് മാത്രമേ തികയുകയുള്ളൂ എന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 2023 ഒക്ടോബർ ഏഴ് മുതൽ തുടങ്ങിയ ഇസ്രായേൽ ആക്രമണത്തിൽ ഗാസ്സയിലെ വൈദ്യുത വിതരണ സംവിധാനം മുഴുവൻ തകർന്നിരിക്കുകയാണ്. ഗാസ്സയിലെ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങൾ, തിയറ്ററുകൾ, മറ്റു നിർണായക വിഭാഗങ്ങളെല്ലാം പ്രവർത്തിക്കുന്നത് ജനറേറ്ററുകളുടെ സഹായത്തോടെയാണ്.
ഇന്ധനവിതരണം തടസ്സപ്പെടുന്നതോടെ ആശുപത്രികളുടെ പ്രവർത്തനം പൂർണമായും നിലക്കും. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 52,567 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. 118,610 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസ്സയിൽ നിന്ന് ഫലസ്തീനികളെ പൂർണമായും ഒഴിപ്പിക്കുമെന്ന നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. തങ്ങളുടെ സുരക്ഷക്ക് അത് അനിവാര്യമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033