കാസർകോട് : കൂലിത്തൊഴിലാളികൾ മുതൽ സർക്കാർ ജീവനക്കാർ വരെയുള്ളവരിൽ നിന്നായി കോടികൾ നിക്ഷേപമായി സ്വീകരിച്ച് മുങ്ങിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ അന്വേഷണം നടത്താൻ പ്രത്യേക അനേഷണ സംഘത്തെ നിയോഗിച്ചു. ബേക്കൽ ഡിവൈ എ സ് പി വി വി മനോജിൻ്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം പ്രവർത്തിക്കുക. കുണ്ടംകുഴി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് (ജിബിജി) നെതിരെയാണ് അന്വേഷണം. വൻതുക ലാഭം വാഗ്ദാനം ചെയ്ത് നൂറുകണക്കിനു പേരിൽ നിന്നാണ് സ്ഥാപനം പണം പിരിച്ചെടുത്തത്. തുടക്കകാലത്ത് വാഗ്ദാനം ചെയ്തതതു പ്രകാരം ലാഭവും നിക്ഷേപവും തിരികെ കൊടുത്തു വിശ്വാസം നേടിയ കമ്പനി പിന്നീട് തുക കൊടുത്തില്ല. ഇതോടെ നിക്ഷേപകർ പരാതിയുമായി ബേഡകം പോലീസിനെ സമീപിച്ചു.
നിരവധി പേർ പരാതി നൽകിയിരുന്നുവെങ്കിലും 22 കേസുകൾ മാത്രമാണ് പോലീസ് രജിസ്റ്റർ ചെയ്തത്. മറ്റു പരാതികൾ രജിസ്റ്റർ ചെയ്ത കേസുകൾക്കൊപ്പം അന്വേഷി ക്കുമെന്നായിരുന്നു നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നത്. സ്ഥാപനത്തിന്റെ മാ നേജിംഗ് ഡയറക്ടർ ഡി. വിനോദ് കുമാർ ഉൾപ്പെടെയുള്ളവരെ അറസ്റ്റു ചെയ്യുകയും കമ്പനിയുടെ പേരിലുള്ള വിവിധ അക്കൗണ്ടുകളിൽ നിന്നു ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് ഉള്ള 12 കോടി 68 ലക്ഷം രൂപ അന്വേഷണ സംഘം കണ്ടു കെട്ടുകയും ചെയ് തിരുന്നു. ഈ തുക നിക്ഷേപ കർക്കു തിരികെ കൊടുക്കാനോ കേസിന്റെ കുറ്റപത്രം കോടതിയിൽ ഹാജരാക്കാനോ പോലീസ് തയ്യാറായിട്ടില്ല. പണം തി രികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനു ഇറങ്ങുമെന്ന് ആക്ഷൻ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു കൊണ്ടുള്ള തീരുമാനം പുറത്തുവന്നത്.