Wednesday, May 7, 2025 7:54 am

വസുന്ധരയെ കൂട്ടുപിടിച്ച് വിജയിക്കാമെന്ന ഗെഹ്ലോട്ടിന്റെ മോഹം പാളി

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ: രാജസ്ഥാനിൽ കോൺ​ഗ്രസിലെ പ്രതിസന്ധി കാലത്ത് അശോക് ​ഗെഹ്ലോട്ട് സർക്കാരിനെ പിടിച്ചുനിർത്തിയത് താനാണെന്ന വാദം തള്ളി ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജ സിന്ധ്യ. ​ഗെഹ്ലോട്ട് നടത്തിയ പരാമർശം തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ വസുന്ധര, അദ്ദേഹത്തെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. 2020 ജൂലൈയിൽ അന്ന് ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ 18 എംഎൽഎമാർ അശോക് ​ഗെഹ്ലോട്ടിനെതിരെ പരസ്യമായി രം​ഗത്തുവന്നിരുന്നു. ഒരുമാസം നീണ്ട പ്രതിസന്ധിക്ക് പരിഹാരമായത് വിഷയത്തിൽ രാഹുൽ ​ഗാന്ധിയും പ്രിയങ്കാ ​ഗാന്ധിയും നേരിട്ട് ഇടപെട്ടതോടെയാണ്.

തുടർന്ന് സച്ചിൻ പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനവും സംസ്ഥാന കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനവും നഷ്‌പ്പെ‌ടുകയും ചെയ്തിരുന്നു. അന്ന് തന്റെ സർക്കാരിനെ താഴെവീഴാതെ പിടിച്ചുനിർത്താൻ സഹായിച്ചത് വസുന്ധര രാജ സിന്ധ്യയും മുൻ സ്പീക്കർ കൈലാഷ് മേഘ്വാളും എംഎൽഎ ശോഭാറാണി കുശ്വാഹയുമാണ് എന്നാണ് അശോക് ​ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരെയാണ് പിന്നാലെ വസുന്ധര രം​ഗത്തെത്തി‌യത്. കോൺ​ഗ്രസ് എംഎൽഎമാർക്ക് പണം കൊടുത്ത് സർക്കാരിനെ താഴെയിറക്കാൻ അമിത് ഷാ ശ്രമിച്ചെന്നും ​ഗെഹ്ലോട്ട് ആരോപിച്ചിരുന്നു.

​ഗെഹ്ലോട്ടിന്റേത് തന്നെ അപമാനിക്കാനുള്ള നീക്കമാണെന്നും ​ഗൂഢാലോചനയാണെന്നും വസുന്ധര പ്രതികരിച്ചു. അമിത് ഷാ എംഎൽഎമാർക്ക് പണം നൽകിയതിന് തെളിവുണ്ടെങ്കിൽ എഫ്ഐആർ ഫയൽ ചെയ്യാനും വസുന്ധര ​ഗെഹ്ലോട്ടിനെ വെല്ലുവിളിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷായും ​ഗജേന്ദ്ര സിം​ഗ് ശെഖാവത്തും ധർമേന്ദ്ര പ്രധാനും എന്റെ സർക്കാരിനെ താഴെയിടാൻ ശ്രമിച്ചു. അവർ രാജസ്ഥാനിൽ പണം വിതരണം ചെയ്തു. എന്നാൽ എംഎൽഎമാരിൽ നിന്ന് അവർ ആ പണം തിരിച്ചുവാങ്ങുന്നില്ല. അതെന്തുകൊണ്ടാണെന്ന് ഞാൻ അത്ഭുതപ്പെടുകയാണ്. പത്തു കോടിയായാലും 20 കോടിയായാലും വാങ്ങിയത് തിരിച്ചുകൊടുക്കണമെന്നാണ് ഞാൻ എംഎൽഎമാരോട് പറയുന്നത്. അതിലെന്തെങ്കിലും അവർ ചെലവാക്കിയിട്ടുണ്ടെങ്കിൽ ആ തുക ഞാൻ തരാം. അല്ലെങ്കിൽ എഐസിസിയോട് വാങ്ങിത്തരാം. അങ്ങനെയാണെങ്കിലേ ആ എംഎൽഎമാർക്ക് സമ്മർദ്ദമില്ലാതെ ജോലി ചെയ്യാനാവൂ. അശോക് ​ഗെഹ്ലോട്ട് പറഞ്ഞിരുന്നു.

വസുന്ധര രാജ സിന്ധ്യയുടെ തട്ടകമായ ധോൽപൂരിലാണ് ​ഗെഹ്ലോട്ട് ഇക്കാര്യം പറഞ്ഞത്. ഇരുതലമൂർച്ചയുള്ള വാൾ പുറത്തിറക്കുകയായിരുന്നു ​ഗെഹ്ലോട്ട് എന്ന് വ്യക്തം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വസുന്ധര രാജ സിന്ധ്യക്കും ബിജെപിക്കും പ്രതിഛായ നഷ്ടം ഉണ്ടാക്കുക. അതേസമയയം തന്നെ സച്ചിൻ പൈലറ്റിനും അനുകൂലികൾക്കുമെതിരായും ജനവികാരം ഉണ്ടാക്കുക എന്നതായിരുന്നു ​ഗെഹ്ലോട്ടിന്റെ കണക്കുകൂട്ടൽ. ​ഗെഹ്ലോട്ടും വസുന്ധരയും രാഷ്ട്രീയ വൈരികളായിരിക്കുമ്പോഴും പരസ്പരം മൃദുസമീപനം സ്വീകരിക്കുന്നവരാണെന്ന മുൻ അഭ്യൂഹങ്ങളും തുണയ്ക്കുമെന്ന് ​ഗെഹ്ലോട്ട് കണക്കുകൂട്ടിയിട്ടുണ്ടാകും. അഴിമതി ആരോപണങ്ങളിൽ പരസ്പരം നിശബ്ദത പാലിക്കുന്നവരാണ് ഇരുവരും എന്ന് മുന്നേ തന്നെ ആരോപണം ഉയർന്നിട്ടുള്ളതാണ്. ​ഗെഹ്ലോട്ട്- സച്ചിൻ പോരിൽ വസുന്ധരയുടെ പരോക്ഷ പിന്തുണ ​ഗെഹ്ലോട്ടിനുണ്ട് എന്നതും ശക്തമായ അഭ്യൂഹ​മാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യൻ സേന തകർത്തത് ജയ്ഷെ, ലഷ്കർ താവളങ്ങൾ

0
ദില്ലി : ഓപ്പറേഷൻ സിന്ദൂറിലൂടെ ജയ്ഷെ, ലഷ്കർ താവളങ്ങളാണ് ഇന്ത്യൻ സേന...

തൃശൂർ പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി ; 42 പേർക്ക് പരിക്ക്

0
തൃശൂർ: പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി. ഊട്ടോളി രാമൻ എന്ന ആനയാണ്...

ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതിൽ അഭിമാനമെന്ന് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ

0
പാകിസ്താൻ ഭീകരവാദികളുടെ താവളത്തിന് നേരെ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതിൽ അഭിമാനമെന്ന് പഹൽഗാം...

ഓപറേഷൻ സിന്ദൂർ : 1971നു ശേഷം ആദ്യമായി സേനകളുടെ സംയുക്ത ആക്രമണം

0
ശ്രീന​ഗർ : പഹൽഗാമിലെ ഭീകരാക്രമണത്തിന് രണ്ടാഴ്ച പിന്നിടുന്ന വേളയിൽ പാകിസ്താനിലും പാക്കധീന...