Wednesday, April 16, 2025 6:51 am

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ജെൻഡർ പൊളിറ്റിക്‌സിനെക്കുറിച്ചു നടത്തിയ ക്ലാസ്സിലും വേര്‍തിരിവ് ; സോഷ്യമീഡിയയില്‍ ട്രോള്‍ പൂരം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മുസ്ലിം വിദ്യാര്‍ത്ഥികളുടെ യോഗം നടത്തിയത് സൈബറിടത്തില്‍ പരിഹാസം. ജെന്‍ഡര്‍ പൊളിറ്റിക്‌സിനെ കുറിച്ചെടുത്ത ക്ലാസാണ് സൈബറിടത്തില്‍ ട്രോളായി മാറിയത്. ഇതിന് കാരണം വിദ്യാര്‍ത്ഥികളെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി ലിംഗ അടിസ്ഥാനത്തില്‍ തുണികൊണ്ട് മറകെട്ടിയിരുത്തിയതായിരുന്നു.

സംഭവത്തില്‍ സൈബറില്‍ അടക്കം പരിഹാസം കൊണ്ടു നിറയുകയുകയാണ്. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് ഇത്തരമൊരു സംഭവത്തിന് ഇരുന്നു കൊടുത്തത് എന്നതും ശ്രദ്ധേയമായി. ഇസ്ലാമിക സംഘടനയായ വിസ്ഡം നേതാവ് അബ്ദുള്ള ബേസിലാണ് ഇത്തരത്തില്‍ യോഗം നടത്തിയത്. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ കാണാത്ത വിധത്തില്‍ നടുക്കായി മറകെട്ടിയായിരുന്നു യോഗം. അബ്ദുള്ള ബേസില്‍ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് പരിഹാസം വന്നു നിറഞ്ഞത്.

സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ പരിഹാസമാണ് ഈ സംഭവത്തില്‍ ഉണ്ടായത്. ലിംഗ വിവേചനം നടത്തിയതിനെതിരേയും രൂക്ഷവിമര്‍ശനങ്ങളാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്. ജെന്‍ഡര്‍ പൊളിറ്റിക്സും അതിന് പിന്നിലെ ജീവിതങ്ങളും ആശയങ്ങളും എന്ന വിഷയത്തില്‍ സംവദിക്കാനാണ് യോഗം നടത്തിയതെന്ന് മത പ്രഭാഷകന്‍ കൂടിയായ അബ്ദുള്ള ബേസില്‍ പറഞ്ഞു.

ആണ്‍-പെണ്‍ വേര്‍തിരിവുകളുടെ വിഷയത്തില്‍ മതത്തിനും ലിബറല്‍ ആശയങ്ങള്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാട് ആണുള്ളത്. ആ വ്യത്യസ്തതകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവരോട് സഹതപിക്കാന്‍ മാത്രമേ നിര്‍വാഹമുള്ളുവെന്നും ബേസില്‍ പറഞ്ഞു. അബ്ദുള്‍ ബേസില്‍ മുന്‍പും പലവട്ടം ചര്‍ച്ചകളില്‍ ഇടംപിടിച്ചിരുന്നു. യൂട്യൂബ് ചാനലിലുടെ അബദ്ധങ്ങള്‍ വിളിച്ചുപറഞ്ഞാണ് അബ്ദുള്‍ ബേസില്‍ വിവാദത്തില്‍ ചാടിയത്.

അബ്ദുള്ള ബേസില്‍ പറഞ്ഞത്:
‘തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുമായി അല്പനേരം സംവദിക്കാന്‍ സാധിച്ചു.. പ്രിയ സുഹൃത്ത് ടൗവമശഹ ഞമവെലലറ കൂടെയുണ്ടായിരുന്നു..
ജെന്‍ഡര്‍ പൊളിറ്റിക്സും അതിന് പിന്നിലെ ജീവിതങ്ങളും ആശയങ്ങളും കുറഞ്ഞ സമയത്തില്‍ ഒതുങ്ങിയാണെങ്കിലും ചര്‍ച്ച ചെയ്യാനായി അല്‍ഹംദുലില്ലാഹ്..എഡിറ്റ് : നാസ്തിക ഗ്രൂപ്പുകളില്‍ നിന്ന് ലിങ്ക് കിട്ടി മറ കണ്ട് കുരു പൊട്ടിക്കാന്‍ വന്നവരോട്, ഈ ക്ലാസില്‍ പറയുന്നതൊക്കെ ഒന്ന് കേള്‍ക്കണമായിരുന്നു, കുറച്ച്‌ ചോദിക്കാനുണ്ടായിരുന്നു എന്നൊക്കെ വീമ്പ് പറയുന്നവരോട് നിങ്ങളെ പോലുള്ളവരെ വിളിച്ചു കൊണ്ട് എല്ലാ ആഴ്ചയും ഞങ്ങള്‍ ചാനലില്‍ ലൈവ് ഓപ്പണ്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കാറുണ്ട്.

വലിയ പുരോഗമന സിംഹങ്ങള്‍ പലരും ഒന്നില്‍ കൂടുതല്‍ തവണ വന്നിട്ടില്ല, ഇനി വല്ലാതെ ആമ്പിയര്‍ ഉണ്ടെന്ന് തോന്നുന്നെങ്കില്‍ അടുത്ത ചര്‍ച്ചയില്‍ വന്ന് ആശയപരമായി സംവദിക്കാന്‍ ധൈര്യം കാണിക്കുക.ആണ്‍ പെണ്‍ വേര്‍തിരിവുകളുടെ വിഷയത്തില്‍ മതത്തിനും ലിബറല്‍ ആശയങ്ങള്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാട് ആണുള്ളത്. ആ വ്യത്യസ്തതകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവരോട് സഹതപിക്കാന്‍ മാത്രമേ നിര്‍വാഹമുള്ളൂ.. സംഘാടകര്‍ ചെലവ് വഹിച്ച്‌ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ സൗകര്യം പരിഗണിച്ച്‌ അവര്‍ മറയോ എന്തുവേണമെങ്കിലും വെക്കും. അതില്‍ അസൗകര്യമുണ്ടെങ്കില്‍ പരിപാടിക്ക് വരേണ്ടതില്ല എന്നതല്ലാതെ കിടന്ന് കുരുപൊട്ടിച്ചതുകൊണ്ട് യാതൊരു കാര്യവുമില്ല!’

സംഭവത്തെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. എഴുത്താകരന്‍ പ്രമോദ് പുഴങ്കരയും വിമര്‍ശനവുമായി രംഗത്തുവന്നു. ജെന്‍ഡര്‍ പൊളിറ്റിക്സും അതിന് പിന്നിലെ ജീവിതങ്ങളും എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച. ആണുങ്ങളും പെണ്ണുങ്ങളുമായ വിദ്യാര്‍ത്ഥികള്‍ സാധാരണഗതിയില്‍ ഒരു ബഹുസ്വര പൊതുസമൂഹത്തില്‍ തുറന്ന് ഇടപഴകാന്‍ ശേഷിയുണ്ടാകേണ്ട ആ വിദ്യാര്‍ത്ഥികള്‍ ഒരു മറയ്ക്കപ്പുറമിപ്പുറം ഇരിക്കുമ്പോള്‍ എത്ര അപകടകരമായാണ് മതയാഥാസ്ഥിതികതയും സ്ത്രീവിരുദ്ധതയും നമ്മുടെ സമൂഹത്തില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നതെന്ന് കാണണമെന്ന് ഫേസ്‌ബുക്ക് പോസ്റ്റില്‍ പ്രമോദ് പുഴങ്കര വിമര്‍ശിക്കുന്നു.

പ്രമോദ് പുഴങ്കരയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
‘തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ജെന്‍ഡര്‍ പൊളിറ്റിക്‌സിനെക്കുറിച്ചു ചര്‍ച്ചചെയ്യാനായി അല്‍ഹംദുലില്ലാഹ് എന്ന് പ്രഭാഷകന്‍ പങ്കുവെക്കുന്ന ചിത്രമാണിത്. ആണുങ്ങളും പെണ്ണുങ്ങളുമായ വിദ്യാര്‍ത്ഥികള്‍, സാധാരണഗതിയില്‍ ഒരു ബഹുസ്വര പൊതുസമൂഹത്തില്‍ തുറന്ന് ഇടപഴകാന്‍ ശേഷിയുണ്ടാകേണ്ട ആ വിദ്യാര്‍ത്ഥികള്‍ ഒരു മറയ്ക്കപ്പുറമിപ്പുറം ഇരിക്കുമ്പോള്‍ എത്ര അപകടകരമായാണ് മതയഥാസ്ഥിതികതയും സ്ത്രീവിരുദ്ധതയും നമ്മുടെ സമൂഹത്തില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നത് എന്നാണ് കാണേണ്ടത്.

ആര്‍ത്തവസമയത്ത് കാലിന്നിടയില്‍ കാന്തിക പ്രഭാവമുണ്ടെന്നൊക്കെ ‘ശാസ്ത്രീയ വിശദീകരണം’ നല്‍കിയ കുലസ്ത്രീ സ്ത്രീരോഗവിദഗ്ദ്ധയെ ഓര്‍മ്മയില്ലേ. അമ്മാതിരി പഠിപ്പാണിതും.അങ്ങനെയിരിക്കുമ്ബോള്‍ അതിലൊരു കുഴപ്പവും തോന്നാത്തവിധത്തില്‍ മനുഷ്യരെ മാറ്റുകയാണ്. സങ്കുചിത സ്ത്രീവിരുദ്ധ മതബോധത്തെ നിരന്തരമായി എതിര്‍ക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് ഇതൊക്കെ തെളിയിക്കുന്നത്. ഇതാണ് സത്യവും സമാധാനവുമെങ്കില്‍ അത്ര സമാധാനം വേണ്ടെന്നേ പറയാനുള്ളു.’

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

0
ദില്ലി : വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന്...

മൂന്ന് വയസുകാരി കളിക്കുന്നതിനിടെ പടുതാ കുളത്തിൽ വീണ് മരിച്ചു

0
തൊടുപുഴ : ബന്ധുവീട്ടിലെത്തിയ മൂന്ന് വയസുകാരി കളിക്കുന്നതിനിടെ പടുതാ കുളത്തിൽ വീണ്...

ചഹൽ മാജികിൽ പഞ്ചാബ്; ലോ സ്‌കോർ ത്രില്ലറിൽ കൊൽക്കത്തക്കെതിരെ 16 റൺസ് ജയം

0
മുല്ലാൻപൂർ: ഐപിഎല്ലിലെ ലോ സ്‌കോർ ത്രില്ലറിൽ പഞ്ചാബ് കിങ്‌സിന് തകർപ്പൻ ജയം....

ഇടുക്കിയിൽ കർഷകൻ കുളത്തിൽ വീണ് മരിച്ചു

0
ഇടുക്കി: ചെമ്മണ്ണാറിൽ കർഷകൻ കുളത്തിൽ വീണ് മരിച്ചു. വെങ്കലപാറ സ്വദേശി ചെമ്പകരയിൽ...