കോഴിക്കോട് : സംസ്ഥാനത്താദ്യമായി ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കിയ ബാലുശ്ശേരി സ്‌കൂളിനെതിരെ അബ്ദുല്‍ ഹകീം അസ്ഹരി. പുരുഷനെ പോലെ വസ്ത്രം ധരിക്കാന്‍ പെണ്ണിന് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പെണ്‍വസ്ത്രം ധരിക്കുന്നതിലൂടെ സ്‌കൂളിലെ കുട്ടികള്‍ക്ക് ഓടാനും ചാടാനും കഴിയുന്നില്ല എന്ന് പറയുന്നത് ബാലിശമായ വാദമല്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു.’ഓടാന്‍ വേണ്ടി ആണോ സ്‌കൂളില്‍ പോകുന്നത്? ശരീരത്ത് ഒരുപോലെ ആക്കാന്‍ എത്ര ശ്രമിച്ചാലും പെണ്ണിന് കഴിയില്ല. പെണ്ണിന്റെ മാറിടം ഉയര്‍ന്നു നില്‍ക്കും. അപ്പോള്‍ അതിനെ മറയ്ക്കുന്ന രീതിയില്‍ ഉള്ള വസ്ത്രം പെണ്ണിന് വേണം. അതുകൊണ്ടാണ് മേല്‍ത്തട്ടവും മക്കനയും മാറിടത്തിലേക്ക് തൂക്കിയിടണം എന്ന് പറയുന്നത്. പുരുഷന്റെ വസ്ത്രധാരണം പോലെ പെണ്ണിന് വസ്ത്രം ധരിക്കാന്‍ മാനസികമായി സാധിക്കുകയില്ല.
അതുകൊണ്ടാണ് പൂവന്‍ കോഴിയുടെ ഡ്രസും പെണ്‍കോഴിയുടെ ഡ്രസും വ്യത്യാസമുള്ളത്. കുരങ്ങില്‍ നിന്ന് അവസാനം മനുഷ്യന്‍ ഉണ്ടായതാണ് എന്ന് വിശ്വസിക്കുന്ന ലിബറലിസ്റ്റുകള്‍ തന്നെയാണ് ഇത് രണ്ടും രണ്ടാകാന്‍ പറ്റില്ല. രണ്ടും ഒന്നായി മാറണം എന്ന് പറയുന്നത്. ഇതെങ്ങനെയാണ് സാധിക്കുക? ആണിന്റെയും പെണ്ണിന്റെയും തലച്ചോറിന്റെ തൂക്കം വ്യത്യാസമുണ്ട്. പെണ്ണിന്റെത് 8 ആണെങ്കില്‍ പുരുഷന്റെത് 13 ആണ്. പെണ്ണിനെ പടച്ചതും പുരുഷനെ പടച്ചതും രണ്ട് രീതിയിലാണ്. വസ്ത്രധാരണ രീതിയും അങ്ങനെ തന്നെ ആണ്.
പുരുഷന്റെ വസ്ത്രധാരണം പോലെ സ്ത്രീയ്ക്ക് ധരിക്കാന്‍ കഴിയില്ല. അവരുടെ ശരീരപ്രകൃതിക്ക് യോജിച്ചത് ആയിരിക്കണം വസ്ത്രം’, അബ്ദുല്‍ ഹകീം പറയുന്നു. അടുത്തിടെയാണ് ബാലുശേരി സ്‌കൂള്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി നടപ്പാക്കിയത്. എന്നാല്‍ ഇതിനെതിരെ ചില വിദ്യാര്‍ത്ഥി സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. ലിംഗ-നിഷ്‌പക്ഷമായ യൂണിഫോം മനുഷ്യശരീരത്തെ ഒരു വസ്തുവായി വീക്ഷിക്കാന്‍ പുരുഷന്മാരെ പ്രാപ്തരാക്കുന്ന ബോധത്തെ തകര്‍ക്കുമെന്ന് സോഷ്യല്‍ മീഡിയ വിശകലനം ചെയ്തു.